bismi

കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്‌മി എന്റർപ്രൈസസിന് കീഴിലുള്ള ഹൈപ്പർമാർട്ട്, ഇലക്‌ട്രോണിക്‌സ് ഷോറൂമുകളിൽ വൻ ഓഫറുകളുമായി റംസാൻ സെയിൽ തുടരുന്നു. പഴങ്ങൾ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. തിരഞ്ഞെടുത്ത ഉത്‌പന്നങ്ങൾക്ക് ഒന്നിനൊന്ന് സൗജന്യം, കോംബോ ഓഫറുകളുമുണ്ട്. പ്രഷർ കുക്കർ, പത്തിരി തവ, ഗ്യാസ് സ്‌‌റ്രൗ തുടങ്ങിയവയ്ക്ക് പ്രത്യേക ഓഫറുകളുണ്ട്.

സീസൺ പ്രമാണിച്ച് സവിശേഷ ഓഫറുകളുമായി ഈന്തപ്പഴം, മറ്റ് ഡ്രൈ ഫ്രൂട്ട്‌സ്, ബദാം, കശുഅണ്ടി പരിപ്പ്, പിസ്‌ത എന്നിവയും അവതരിപ്പിച്ചിരിക്കുന്നു. ബിസ്‌മി ഹൈപ്പർമാർട്ടിൽ നിന്ന് 'ബാക്ക് ടു സ്‌കൂൾ" ഓഫറിലൂടെ ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, ലഞ്ച് ബോക്‌സുകൾ, പുസ്‌തകങ്ങൾ, പെൻസിലുകൾ, പേനകൾ എന്നിവയും വാങ്ങാം. ഗ്രൂപ്പിന്റെ ഗൃഹോപകരണ വിഭാഗമായ ബിസ്‌മി കണക്‌ടിൽ ലോകോത്തര ബ്രാൻഡുകളുടെ പുത്തൻ ഗൃഹോപകരണങ്ങൾ ആകർഷകമായ ഡിസ്‌കൗണ്ടിലും ഓഫറുകളും സമ്മാനങ്ങളുമായും അവതരിപ്പിച്ചിരിക്കുന്നു.

എൽ.ഇ.ഡി ടിവികൾ മൂന്നുവർഷ വാറന്റിയോടെ സ്വന്തമാക്കാം. ഹോം തിയേറ്റർ, വാഷിംഗ് മെഷീൻ, ഇൻക്‌ഷൻ കുക്കർ, പ്രഷർ കുക്കർ, ടവർ സ്‌പീക്കർ എന്നിവയ്ക്കും വിലക്കുറവുണ്ട്. ഗൃഹോപകരണങ്ങൾക്ക് എക്‌സ്‌ചേഞ്ച്, തവണ വ്യവസ്ഥകളും അവതരിപ്പിച്ചിരിക്കുന്നു.