കൊച്ചി: ഉപഭോക്താക്കൾ പ്രിയപ്പെട്ട ടൊയോട്ട വാഹനങ്ങൾ മികച്ച ആനുകൂല്യങ്ങളോടെ സ്വന്തമാക്കാൻ അവസരമേകുന്ന മാർവലസ് മേയ് ഓഫർ ഇനി ആറുനാൾ കൂടി മാത്രം. ഇന്നോവ ക്രിസ്‌റ്റയ്ക്ക് 75,000 രൂപ വരെയും ലിവയ്ക്ക് 38,000 രൂപവരെയും യാരീസിന് 0.99 ശതമാനം പലിശനിരക്കിൽ ഇ.എം.ഐ ഓഫറും (തിരഞ്ഞെടുത്ത മോഡലുകൾക്ക്) ലഭ്യമാണ്. 28,000 രൂപ മുതൽ 1.70 ലക്ഷം രൂപവരെ ആനുകൂല്യങ്ങളാണ് വിവിധ മോഡലുകൾക്കായി ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റുകൾക്കും സർക്കാർ ജീവനക്കാർക്കും വിരമിച്ച സർക്കാർ ജീവനക്കാർക്കും പ്രത്യേക ഓഫറുകളുണ്ട്. തിരഞ്ഞെടുത്ത 2018 മോഡൽ കാറുകളുടെ മേയ് 31വരെയുള്ള വാഹന ഡെലിവറികൾക്ക് നിഹന്ധനകൾക്ക് അനുസൃതമായും ആനുകൂല്യങ്ങൾ ലഭിക്കും. ഫോൺ: 97447 12345.