new-movie

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ദുൽഖർ സൽമാൻ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് 'ജുംബാ ലഹരി'യുടെ പോസ്റ്റർ പുറത്തുവിട്ടത്. ഷാലു റഹീം, മണികണ്ഠൻ ആചാരി ,വിഷ്ണു രഘു, പ്രവീൺ, പി.ബാലചന്ദ്രൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖമാണ്. ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രമണ്യനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ.കെ ആണ്. റെസ്‌റ്റ്ലെസ് മങ്കീസിന്റെ ബാനറിൽ മഹിയാണ് ചിത്രം നിർമ്മിക്കുന്നത്.