civil-service-exam

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ രണ്ടിന് രാജ്യവ്യാപകമായി നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചക്ക് 2.30 മുതൽ 4.30 വരെയുമുളള രണ്ട് സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് അനുവദിച്ചിട്ടുളളത്. ഇവിടങ്ങളിലെ 89 കേന്ദ്രങ്ങളിലായി 36,552 കുട്ടികൾ പരീക്ഷ എഴുതും. പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളിൽ പ്രവേശിച്ചാലേ പരീക്ഷ എഴുതാൻ അനുവദിക്കുകയുളളൂ. ഹാൾടിക്കറ്റിൽ അനുവദിച്ചിരിക്കുന്ന കേന്ദ്രത്തിൽ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കുകയുളളു. ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിനൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോട്ടോ തിരിച്ചറിയൽ കാർഡും കൂടി കരുതണം.