kohli

ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഇന്ന് ആദ്യ സന്നാഹത്തിനിറങ്ങുന്നു

ല​ണ്ട​ൻ​:​ ​മേ​യ് ​മു​പ്പ​തി​ന് ​തു​ട​ങ്ങു​ന്ന​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പി​ന് ​മു​ന്നോ​ടി​യാ​യി​ ​ഇ​ന്ത്യ​ ​ഇ​ന്ന് ​ആ​ദ്യ​ ​സ​ന്നാ​ഹ​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു.​ ​ന്യൂ​സ​ല​ൻ​ഡാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​എ​തി​രാ​ളി​ക​ൾ.​ ​ല​ണ്ട​നി​ലെ​ ​കെ​ന്നിം​ഗ്ട​ൺ​ ​ഓ​വ​ലി​ൽ​ ​ഇ​ന്ത്യ​ൻ​സ​മ​യം​ ​വൈ​കി​ട്ട്​ 3​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​
​സ്‌​റ്രാ​ർ​ ​സ്പോ​ർ​ട്സ് ​ചാ​ന​ലി​ൽ​ ​മ​ത്സ​ര​ത്തി​ന്റെ​ ​ത​ത്സ​മ​യ​ ​സം​പ്രേ​ഷ​ണ​മു​ണ്ട്.​ ​ഐ.​പി.​എ​ല്ലി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​വി​ശ്ര​മ​ത്തി​ന് ​ശേ​ഷം​ ​നാ​യ​ക​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​ഇ​ന്ത്യ​ ​ഇം​ഗ്ല​ണ്ടി​ൽ​ ​എ​ത്തി​യ​ത്.​ ​ഇ​ന്ന​ലെ​ ​ഇ​ന്ത്യ​ൻ​ ​ടീം​ ​ഓ​വ​ലി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തി.​ ​
നി​ല​വി​ൽ​ ​ഏ​ക​ദി​ന​ ​റാ​ങ്കിം​ഗി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​ഇ​ന്ത്യ​ ​ഒ​ന്നാം​ ​റാ​ങ്കു​കാ​രാ​യ​ ​ഇം​ഗ്ല​ണ്ടി​നും​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ആ​സ്‌ട്രേ​ലി​യ​യ്ക്കു​മൊ​പ്പം​ ​ഇ​ത്ത​വ​ണ​ ​കി​രീ​ടം​ ​നേ​ടാ​ൻ​ ​സാ​ധ്യ​ത​ ​ക​ൽ​പ്പി​ക്കു​ന്ന​വ​രി​ൽ​ ​ഏ​റ്ര​വും​ ​മു​ന്നി​ലു​ള്ള​ ​സം​ഘ​മാ​ണ്.

ന​ല്ല​ത്,​ ​നാ​ലൊ​ഴി​കെ
ഇ​പ്പോ​ഴും​ ​ത​ല​വേ​ദ​ന​യാ​യി​ ​തു​ട​രു​ന്ന​ ​നാ​ലാം​ ​ന​മ്പ​രി​ൽ​ ​ആ​ര് ​ബാ​റ്രിം​ഗി​നി​റ​ങ്ങു​മെ​ന്നാ​ണ് ​ആ​രാ​ധ​ക​ർ​ ​ആ​കാം​ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​നാലാം നമ്പറിലിറക്കാൻ ടീമിലെടുത്ത വിജയ് ശങ്കറിന് ഇന്നലെ പരിശീലത്തിനിടെ പരിക്കേറ്റത് ഇന്ത്യൻ ക്യാമ്പിന് തിരിച്ചടിയായി.

വി​ജ​യ് ​ശ​ങ്ക​റി​നെ​യും​ ​കെ.​എ​ൽ.​ ​രാ​ഹു​ലി​നെ​യും ദിനേഷ് കാർത്തിക്കിനെയുമാ ​നാ​ലാം​ ​ന​മ്പ​റി​ലേ​ക്ക് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​​വി​ജ​യ് ​ശങ്കർ ഐ.​പി.​എ​ല്ലി​ൽ​ ​നി​റം​ ​മ​ങ്ങി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഫോ​മി​ലു​ള്ള​തും​ ​ഏ​ത് ​പൊ​സി​ഷ​നി​ലും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​ ​താ​ര​വു​മാ​യ​ ​രാ​ഹു​ലി​നും പരിചയസമ്പന്നനായ കാർത്തിക്കിനും​ ​നാലാം നമ്പറിലേക്ക് പരിഗണന കിട്ടാൻ കാരണം.​ ​
രോ​ഹി​ത് ​ശ​ർ​മ്മ,​ ​ശി​ഖ​ർ​ ​ധ​വാ​ൻ,​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​എ​ന്നീ​ ​ലോ​കോ​ത്ത​ര​ ​മു​ൻ​ ​നി​ര​താ​ര​ങ്ങ​ളാ​ണ് ​ആ​ദ്യ​ ​മൂ​ന്ന് ​ന​മ്പ​റു​ക​ളി​ൽ​ ​വ​രു​ന്ന​ത്.​ക​ളി​യു​ടെ​ ​ഗ​തി​ ​ഒ​റ്റ​യ്ക്ക് ​തി​രി​ക്കാ​ൻ​ ​ക​ഴി​വു​ള്ള​ ​ലോ​ക​ത്തി​ലെ​ ​ത​ന്നെ​ ​നി​ല​വി​ലെ​ ​ഏ​റ്ര​വും​ ​മി​ക​ച്ച​ ​ബാ​റ്റ്സ്മാ​ൻ​മാ​രാ​യ​ ​മൂ​വ​രു​ടെ​യും​ ​സാ​ന്നി​ധ്യം​ ​ടീം​ ​ഇ​ന്ത്യ​യ്ക്ക് ​ന​ൽ​കു​ന്ന​ ​ആ​ത്മ​വി​ശ്വാ​സം​ ​ചി​ല്ല​റ​യ​ല്ല.​ ​
പ​രി​ച​യ​ ​സ​മ്പ​ന്ന​നാ​യ​ ​മ​ഹേ​ന്ദ്ര​സിം​ഗ് ​ധോ​ണി,​ ​വ​ൺ​ഡേ​ ​സ്പെ​ഷ്യ​ലി​സ്റ്ര് ​കേ​ദാ​ർ​ ​ജാ​ദ​വ്,​ ​വ​മ്പ​ന​ടി​ക്കാ​ര​ൻ​ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​ ​എ​ന്നി​വ​ർ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​ബാ​റ്റിം​ഗ് ​നി​ര​ ​ഏ​ത് ​ടീ​മി​നും​ ​ത​ല​വേ​ദ​ന​യാ​ണ്.
വൈ​വി​ധ്യം​ ​ബൗ​ളിം​ഗ്
വൈ​വി​ധ്യമുള്ളതും ​മൂ​ർ​ച്ച​യേ​റി​യ​തു​മാ​ണ് ബൗ​ളിം​ഗ്​ ​ഡിപ്പാർട്ട്മെന്റ്.​ ​ബും​റ​യും​ ​ഭു​വ​നേ​ശ്വ​രും​ ​ഷാ​മി​യും​ ​അ​ട​ങ്ങു​ന്ന​ ​പേ​സ് ​ബൗ​ളിം​ഗ് ​നി​ര​യ്ക്ക് ​ഇ​ന്ന​ത്തെ​ ​പ​രി​ശീ​ല​ന​ ​മ​ത്സ​രം​ ​നി​ർ​ണാ​യ​ക​മാ​ണ്.​ ​​ആ​ൾ​റൗ​ണ്ട​റാ​യ​ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​യും​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​പേ​സ് ​നി​ര​ ​ക​ട​ലാ​സി​ൽ​ ​പു​ലി​ക​ൾ​ ​ത​ന്നെ​യാ​ണ്.​ ​ഇം​ഗ്ല​ണ്ടി​ലെ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഇ​ന്ത്യ​ൻ​ ​ബൗ​ള​ർ​മാ​ർ​ ​എ​ങ്ങ​നെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ​എ​ല്ലാ​വ​രും​ ​ഉറ്റു​ ​നോ​ക്കു​ന്ന​ത്.​ ​നി​ല​വി​ൽ​ ​ഇം​ഗ്ല​ണ്ടി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ ​പ​രി​ശീ​ല​ന​ ​മ​ത്സ​ര​ങ്ങ​ൾ​ ​പ​ല​തും​ ​ബൗ​ള​ർ​മാ​ർ​ക്ക് ​ക​ഠി​ന​മാ​യി​രു​ന്നു.​
​അ​വി​ട​ത്തെ​ ​സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് ​ലോ​ക​ക​പ്പി​ൽ​ ​മൂ​ന്ന് ​പേ​സ​ർ​മാ​രെ​യും​ ​ഒ​രു​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​സ്പി​ന്ന​റെ​യു​മാ​ണ് ​ഇ​ന്ത്യ​ ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​ക​ളി​പ്പി​ക്കാ​ൻ​ ​സാ​ധ്യ​ത.​ ​അ​ങ്ങ​നെ​ ​വ​ന്നാ​ൽ​ ​യൂ​സ്‌​വേ​ന്ദ്ര​ ​ച​ഹാ​ൽ,​ ​കു​ൽ​ദീ​പ് ​യാ​ദ​വ് ​എ​ന്നി​വ​രി​ൽ​ ​ഒ​രാ​ൾ​ക്കെ​ ​അ​വ​സ​രം​ ​ല​ഭി​ക്കൂ.​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​രു​വ​ർ​ക്കും​ ​ത​ങ്ങ​ളു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​നി​ല​വാ​ര​ത്തി​ലേ​ക്ക് ​ഉ​യ​രാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ച​ഹാ​ൽ​ ​ആ​യി​രു​ന്നു​ ​ത​മ്മി​ൽ​ ​ഭേ​ദം.​ ​
കു​ൽ​ദീ​പ് ​കൊ​ൽ​ക്ക​ത്ത​ ​നെ​റ്ര് ​റൈ​ഡേ​ഴ്സി​ന്റെ​ ​ജേ​ഴ‌്സി​യിൽ​ ​ഇ​ത്ത​വ​ണ​ ​ഏ​റെ​ ​നി​ര​ശ​പ്പെ​ടു​ത്തി.​ ​എ​ന്നാ​ൽ​ ​ഏ​ക​ദി​ന​ത്തി​ൽ​ ​ഇ​രു​വ​രും​ ​ത​ങ്ങ​ളു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​റേ​ഞ്ചി​ലേ​ക്ക് ​ഉ​യ​രും​ ​എ​ന്ന് ​ത​ന്നെ​യാ​ണ് ​പ്ര​തീ​ക്ഷ.​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​രു​വ​ർ​ക്കും​ ​ത​ങ്ങ​ളു​ടെ​ ​ടീ​മു​ക​ളി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​മ​റ്റ് ​ബൗ​ള​ർ​മാ​രി​ൽ​ ​നി​ന്ന് ​വേ​ണ്ട​ ​പി​ന്തു​ണ​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​പേ​സ​ർ​മാ​ർ​ ​പി​ന്തു​ണ​ ​കൊ​ടു​ത്താ​ൽ​ ​ഫ്ലാ​റ്ര് ​വി​ക്ക​റ്റു​ക​ളി​ൽ​ ​പോ​ലും​ ​ഇ​രു​വ​രും​ ​അ​പ​ക​ട​കാ​രി​ക​ൾ​ ​ആ​യേ​ക്കാം.​ ​മറ്റുള്ള​വ​രി​ൽ​ ​നി​ന്ന് ​പി​ന്തു​ണ​ ​ല​ഭി​ക്കു​മ്പോ​ഴാ​ണ് ​ച​ഹാ​ലും​ ​കു​ൽ​ദീ​പും​ ​ഏ​റെ​ ​അ​പ​ക​ട​കാ​രി​ക​ൾ​ ​ആ​കു​ന്ന​ത്.

ക​ടു​പ്പം​ ​കി​വി​കൾ
കേ​ൻ​ ​വി​ല്യം​സ​ണി​ന്റെ​ ​കീ​ഴി​ൽ​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ഫൈ​ന​ലി​ൽ​ ​കൈ​വി​ട്ട​ ​കി​രീ​ടം​ ​തി​രി​ച്ചു​ ​പി​ടി​ക്കാ​നാ​ണ് ​ന്യൂ​സി​ല​ൻ​ഡ് ​ഇം​ഗ്ല​ണ്ടി​ൽ​ ​എ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​മി​ക​ച്ച​ ​ബാ​റ്ര്‌​സ്മാ​ൻ​മാ​രും​ ​ബൗ​ള​ർ​മാ​രും​ ​ഉ​ൾ​പ്പെ​ട്ട​ ​കി​വി​ക​ൾ​ ​ഇ​ത്ത​വ​ണ​യും​ ​വ​ലി​യ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​അ​ടു​ത്ത​ ​കാ​ല​ത്ത് ​ഏ​ക​ദി​ന​ങ്ങ​ൾ​ ​ക​ളി​ച്ചി​ട്ടി​ല്ലെ​ന്ന​ത് ​മാ​ത്ര​മാ​ണ് ​അ​വ​രു​ടെ​ ​പോ​രാ​യ്മ.​ ​ഫെ​ബ്രു​വ​രി​ 19​ന് ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യാ​ണ് ​ന്യൂ​സി​ല​ൻ​ഡ് ​അ​വ​സാ​ന​മാ​യി​ ​ഏ​ക​ദി​നം​ ​ക​ളി​ച്ച​ത്.​ ​
അ​തി​നാ​ൽ​ ​ത​ന്നെ​ ​ലോ​ക​ക​പ്പി​ന് ​മു​ൻ​പ് ​ഇ​ന്ത്യ​യെ​പ്പോ​ലെ​ ​ക​രു​ത്ത​രാ​യ​ ​സം​ഘ​ത്തി​നെ​തി​രെ​ ​പ​രി​ശീ​ല​ന​ ​മ​ത്സ​ര​ത്തി​ന് ​അ​വ​സ​രം​ ​ല​ഭി​ച്ച​ത് ​ഏ​റെ​ ​ന​ല്ല​കാ​ര്യ​മാ​ണെ​ന്നാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​വ​രു​ടെ​ ​സൂ​പ്പ​ർ​ ​താ​രം​ ​റോ​സ് ​ടെ​യ്‌​ല​ർ​ ​പ​റ​ഞ്ഞ​ത്.​ ​ഒ​ന്നി​ച്ച് ​ക​ളി​ച്ചി​ട്ട് ​ഏ​റെ​ ​നാ​ളാ​യെ​ന്ന​തി​ന്റെ​ ​കു​റ​വ് ​ഈ​ ​മ​ത്സ​ര​ത്തി​ലൂ​ടെ​ ​മ​റി​ക​ട​ന്ന് ​ഒ​ത്തി​ണ​ക്കം​ ​വീ​ണ്ടെ​ടു​ക്കാ​നാ​കു​മെ​ന്ന് ​നാ​ക​ൻ​ ​വി​ല്യം​സ​ണും​ ​ശു​ഭാ​പ്തി​ ​വി​ശ്വാ​സം​ ​പ്ര​ക​ടി​പ്പി​ച്ചു.

ടീം:

ഇന്ത്യ: കൊഹ്‌ലി, രോഹിത്, ധവാൻ, ശങ്കർ, രാഹുൽ, കാർത്തിക്, ധോണി, ജാദവ്, ഹാർദ്ദിക്,

ജഡേജ, കുൽദീപ്,ചഹാൽ, ഭുവനേശ്വർ, ഷാമി, ബുംറ.

ന്യൂസിലൻഡ്: വില്യംസൺ, ബ്ലൻഡ്ൽ ബൗൾട്ട്, ഗ്രാൻഡ്ഹോമെ, ഫെർഗൂസൻ, ഗപ്ടിൽ, ഹെൻറി, ലതാം, മൂൺറോ,നീഷം, നിക്കോളാസ്, സാന്റ്നർ,സോധി, സൗത്തി,ടെയ്ലർ.

1-ാം റാങ്ക്

ഐ.സി.സി ഏകദിനത്തിൽ ബാറ്റ്സ്മാൻമാരിൽ വിരാട് കൊഹ്‌ലിയാണ് ഒന്നാം റാങ്കിൽ ഉള്ളത്. ബൗളർമാരിൽ ജസ്പ്രീത് ബുംറയും. ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തുണ്ട്.