rlv
RLV

കൊച്ചി: ഡോ. അംബേദ്‌കർ എജ്യൂക്കേഷൻ ഫൗണ്ടേഷനും ലോർഡ് ബുദ്ധ യൂണിവേഴ്‌സൽ സൊസൈറ്റിയും ചേർന്ന് നൃത്തരംഗത്തെ മികവിന് നൽകുന്ന ഹയസ്‌റ്ര് എക്‌സലൻസി പുരസ്‌കാരം ആർ.എൽ.വി നീതു നാരായണന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ റിട്ട. ജസ്‌റ്റിസ് കെമാൽ പാഷ സമ്മാനിച്ചു. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി, മുൻ ഡി.ജി.പി കെ.പി. ശ്രീകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഈവർഷത്തെ ജനവേദി പ്രതിഭാ പുരസ്‌കാരവും നീതു നേടിയിരുന്നു. പരേതനായ വി.ബി. നാരായണൻ, ഉഷനാരായണൻ ദമ്പതികളുടെ മകളും കലൂർ ആക്‌സിസ് ബാങ്ക് അസിസ്‌റ്റന്റ് വൈസ് പ്രസിഡന്റ് അരുൺ ബോസിന്റെ ഭാര്യയുമാണ്.

 ഫോട്ടോ:

ഡോ. അംബേദ്‌കർ എജ്യൂക്കേഷൻ ഫൗണ്ടേഷനും ലോർഡ് ബുദ്ധ യൂണിവേഴ്‌സൽ സൊസൈറ്റിയും ചേർന്ന് നൃത്തരംഗത്തെ മികവിന് നൽകുന്ന ഹയസ്‌റ്ര് എക്‌സലൻസി പുരസ്‌കാരം ആർ.എൽ.വി നീതു നാരായണന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ റിട്ട. ജസ്‌റ്റിസ് കെമാൽ പാഷ സമ്മാനിക്കുന്നു.