ന്യൂഡൽഹി: സുനന്ദ പുഷ്‌കർ കേസിൽ ഡൽഹി പൊലീസിന്റെ വിജിലൻസ് റിപ്പോർട്ടും പരിഗണിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യം പ്രത്യേക സി.ബി.ഐ കോടതി തള്ളി. ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാനുള്ള അവകാശം സ്വാമിക്കില്ലെന്ന് സി.ബി.ഐ കോടതി ജഡ്ജി നിരീക്ഷിച്ചു. സ്വാമിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും ആവശ്യം നിരസിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. കേസിൽ തെളിവ് നശിപ്പിക്കപ്പെട്ടുവെന്ന പരാമർശമുള്ള വിജിലൻസ് റിപ്പോർട്ട് കോടതി പരിഗണിക്കണമെന്ന ആവശ്യമാണ് സുബ്രഹ്മണ്യൻ സ്വാമി ഉന്നയിച്ചത്. സുനന്ദ പുഷകർ കേസ് ജൂലായ് നാലിന് കോടതി വീണ്ടും പരിഗണിക്കും.