കോട്ടയം: കേരള കോൺഗ്രസ് (എം ) വർക്കിംഗ് ചെയർമാൻ പി ജെ.ജോസഫിനെതിരെ മാണി വിഭാഗം രംഗത്ത്. സംസ്ഥാന കമ്മിറ്റി ചേരില്ലെന്ന പാർട്ടി വർക്കിംഗ് ചെയർമാൻ ആവർത്തിച്ച് പ്രഖ്യാപിക്കുന്നത് പാർട്ടി രണഘടനയുടെയും ജനാധിപത്യ അവകാശങ്ങളുടെയും ലംഘനമാണെന്ന് എൻ. ജയരാജ് എം.എൽ.എ പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിൽ സ്വയംപ്രഖ്യാപിതമല്ല ഒരു പദവിയും. പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ടത് പാർട്ടി അംഗങ്ങളുടെ യോഗം ചേർന്ന് വ്യവസ്ഥാപിതമായ മാർഗത്തിലൂടെയാണ്. സമവായമെന്ന് നടിക്കുകയും പാർട്ടിയിൽ വിഭാഗീയതയുടെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പ്രസ്താവനകൾ ഉണ്ടാക്കുകയും ചെയ്യുന്നത് ഒരു നേതാവിനും ചേർന്ന നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.