tp-senkumar

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ടി.പി സെൻകുമാർ അഭിനന്ദിച്ചു. കേന്ദ്രത്തിൽ ബി.ജെ.പിക്ക് വൻ മുന്നേറ്റം നടത്താനായെങ്കിലും കേരളത്തിൽ ഇപ്രാവശ്യവും അക്കൗണ്ട് തുറക്കാനാകാത്തതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ബി.ജെ.പിക്കെതിരെ നുണപ്രചരണം നടത്തിയവർക്കെതിരെയും സെൻകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അഭൂതപൂർവമായ വിജയം നേടിയ നരേന്ദ്ര ദാമോദർദാസ് 'ഭാരതീയ' മോദിജിക്കും, അമിത്ഷായ്ക്കും, കോടിക്കണക്കിനു പ്രവർത്തകർക്കും,ഭാരതത്തെ തിരിച്ചറിഞ്ഞ ജനതക്കും അഭിനന്ദനങ്ങൾ.

പാർശ്വവത്കരിക്കപ്പെട്ടിട്ടും നിത്യേന കൂടുതൽ ദരിദ്രമാക്കപ്പെട്ടിട്ടും, അതിന് ഉത്തരവാദികളായവരെ തന്നെ വീണ്ടുവിചാരമില്ലാതെ പിന്നെയും ജയിപ്പിച്ചയക്കുന്ന, രക്ഷിക്കാൻ വരുന്നവരെ തിരിച്ചറിയാൻ

ചിന്താശേഷിയില്ലാത്ത കേരളത്തിലെ ചില സമുദായങ്ങൾക്കും, സ്വാർത്ഥതയുടെ പര്യായമായ അവരുടെ നിത്യനേതാക്കൾക്കും
വന്ദനം. സ്വന്തം നില ഇല്ലാതാവുമ്പോഴേ നിങ്ങൾ പഠിക്കൂ.

കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ ഏറ്റവും പടപൊരുതി, നുണക്കഥകൾ
ഒരുക്കിയ ചാനൽ ഉടമ ആർ ചന്ദ്രശേഖർക്കും അഭിനന്ദനം. ബിജെപിയിൽ നിന്നുകൊണ്ട് ബിജെപിക്കിട്ട് ഇത്ര പാര പണിയാമല്ലോ.
ഇതു തുടക്കമാണ്. ശരിയായ ശത്രുവിനെ തിരിച്ചറിഞ്ഞുള്ള തുടക്കം.

ഇനി മുന്നോട്ട്....!!