komali-movie-

മനുഷ്യ പരിണാമത്തിന്റെ കഥ പറയുന്ന തമിഴ്‌ ചിത്രം കോമാളിയുടെ ഏഴാമത്തെ ലുക്ക് പുറത്തിറങ്ങി. ജയം രവിയും കാജൽ അഗർവാളുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആദവും ഹവ്വയുമായാണ് ഇരുവരും ഈ പോസ്റ്ററിൽ എത്തുന്നത്. അടങ്ങാമാർ എന്ന പൊലീസ് ചിത്രത്തിന് ശേഷം ജയം രവി നായകനാവുന്ന തമിഴ് സിനിമയാണിത്. കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ ആശുപതിയിലെ രോഗിയുടെ വേഷത്തിൽ ജയം രവി പ്രത്യക്ഷപ്പെട്ടിരുന്നു. സംവിധാനം പ്രദീപ് രംഗനാഥൻ.

യോഗി ബാബു, കെ.എസ്. രവികുമാർ, ആർ.ജെ. ആനന്ദി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംയുക്ത ഹെഗ്ഡെയും ഒരു സുപ്രധാന കഥാപാത്രമാവുന്നുണ്ട്. ഈ ചിത്രത്തിൽ ഒൻപതു വ്യത്യസ്ത ലുക്കുകളാണ് ജയം രവിയിൽ പരീക്ഷിക്കുന്നത്.

Hey, Guys @actor_jayamravi with me in an alluring #Comali7thLook Is Here! Excited to be a part of it... looking Forward to upcoming looks...
Dir by @Pradeeponelife | @SamyukthaHegde | @hiphoptamizha @Richardmnathan @PradeepERagav | Produced by @VelsFilmIntl | @SonyMusicSouth pic.twitter.com/jmT0u3CPP3

— Kajal Aggarwal (@MsKajalAggarwal) May 24, 2019