ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി 20 സമ്മേളനത്തിൽ വച്ചാണ് ഇരു രാഷ്ട്രനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ജൂൺ 28നായിരിക്കും കൂടിക്കാഴ്ച നടത്തുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി നേടിയ ചരിത്ര വിജയത്തിൽ മോദിയെ ടെലിഫോൺ വഴി ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് കൂടിക്കാഴ്ച ഉപകരിക്കുമെന്ന് ഇരുനേതാക്കളും അറിയിച്ചു.