പാലക്കാട്: സി.പി.എം നേതാവും പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർഥിയുമായ എം.ബി രാജേഷിന്റെ വീടിന് നേരെ ആക്രമണം. ഷൊർണ്ണൂർ കൈലിയാട്ടെ വീടിന് നേരെ അക്രമികൾ പടക്കം കത്തിച്ചെറിഞ്ഞു. സംഭവ നടക്കുന്ന സമയത്ത് രാജേഷ് വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് അക്രമികൾ രാജേഷിന്റെ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം നടത്തി. കോൺഗ്രസ് നടത്തിയ വിജയാഹ്ലാദത്തിന്റെ ബാക്കിയാണ് അക്രമണമെന്ന് എം.ബി രാജേഷ് പറഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠൻ 399274 വോട്ട് നേടിയായിരുന്നു വിജയിച്ചത്. സിറ്റിംഗ് എം.പിയായിരുന്ന എം.ബി രാജേഷിനെയാണ് തോൽപ്പിച്ചത്.