womens-body-

ജയ്‌പൂർ: സ്കൂളിന് പിന്നിൽ യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ ബാഗിനുള്ളിൽ കണ്ടെത്തിയ മൃതദേഹം അർദ്ധനഗ്നാവസ്ഥയിലാണ്. നൂൽക്കമ്പികൾ കൊണ്ട് കെട്ടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.


രാജസ്ഥാനിലെ കോട്ടയിലുള്ള സർക്കാർ സ്കൂളിന്റെ പിന്നിലാണ് മൃതദേഹമടങ്ങിയ ബാഗ്‌ കണ്ടെത്തിയത്‌. മൂന്നു ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗ്‌ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ബാഗിൽ നിന്ന് ദുർഗന്ധം വമിച്ചുതുടങ്ങിയതോടെയാണ്‌ ബാഗ്‌ പരിശോധിച്ചതും മൃതദേഹം കണ്ടതും.

അടിവയറ്റിൽ വെട്ടേറ്റ നിലയിലാണ്‌ മൃതദേഹം. പ്രഥമദൃഷ്ട്യാ ഇരുപതിനടുത്ത്‌ പ്രായമുള്ള യുവതിയുടേതാണ്‌ മൃതദേഹമെന്നും പൊലീസ്‌ പറഞ്ഞു. മൃതദേഹം കോട്ടയിലെ എം.ബി.എസ്‌ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു