കുമ്പളങ്ങി നൈറ്റ്സ്, ഇഷ് ക് എന്നീ ചിത്രങ്ങൾ നേടിയ വിജയത്തെ തുടർന്ന് ഷെയ്ൻ നിഗത്തിന് കൈനിറയെ ഓഫറുകൾ.ഇപ്പോൾ അരഡസനോളം ചിത്രങ്ങളാണ് ഷെയ് നിനെ കാത്തിരിക്കുന്നത്.
നവാഗതനായ ഡിമൽ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാളാണ് ഷെയ്ന്റെ പുതിയ റിലീസ്.ഷാജി.എൻ.കരുണിന്റെ ഒാളും റിലീസിന് ഒരുങ്ങുന്നുണ്ട്.നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്നത് .ആദ്യ ഷെഡ്യൂൾ മൂന്നാറിൽ പൂർത്തിയായി.രണ്ടാം ഷെഡ്യൂൾ ഇന്നലെയാണ് കൊച്ചിയിൽ പൂർത്തിയായത്.അടുത്ത ഷെഡ്യൂൾ രണ്ടാഴ്ചയ്ക്ക് ശേഷം കൊച്ചിയിൽ ആരംഭിക്കും.ഇതിന് ശേഷം ശരത് സംവിധാനം ചെയ്യുന്ന വെയ് ലിൽ ഷെയ്ൻ അഭിനയിക്കും.വെയ്ലിന്റെ രണ്ട് ദിവസത്തെ ഷൂട്ടിംഗിൽ ഷെയ്ൻ നേരത്തെ പങ്കെടുത്തിരുന്നു.ഷെയ്നിനെ കാത്തിരിക്കുന്ന മറ്റ് രണ്ട് വലിയ പ്രൊജക്ടുകൾ സലാം ബാപ്പുവിന്റെയും ജോണി ആന്റണിയുടെയും ചിത്രങ്ങളാണ്.