മാവ് കാണുമ്പോൾ മാമ്പഴരുചി ഓർക്കുന്നവർ മാവിലയുടെ ഗുണങ്ങൾ കൂടി അറിയുക. രോഗപ്രതിരോധശേഷിക്ക് സഹായകമായ മാവില ശക്തമായ ആന്റിഓക്സിഡന്റ് കൂടിയാണ് . വിറ്റാമിൻ സി, ബി, എ എന്നിവയുടെ കലവറയാണിത്. ദഹനം സുഗമമാക്കാനും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം ഉറപ്പാക്കാനും സഹായിക്കും.
പ്രമേഹരോഗികൾ മാവില രാത്രി വെള്ളത്തിൽ ഇട്ടുവച്ച ശേഷം രാവിലെ കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമിത്. ഞരമ്പുകൾക്ക് ആരോഗ്യം പകരാനും വെരിക്കോസ് വെയിൻ ഇല്ലാതാക്കാനും ഉത്തമം. ഉത്കണ്ഠ ഇല്ലാതാക്കി മാനസികോന്മേഷം നൽകാനും മാവില മികച്ചതാണ്.
മാവിലെ പൊടിച്ച് വെള്ളത്തിലിട്ട് രാവിലെ കുടിക്കുന്നത് വൃക്കയിലെയും പിത്താശയത്തിലെയും കല്ല് ഇല്ലാതാക്കും. ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും ജലദോഷം, ബ്രോങ്കൈറ്റിസ്, എന്നിവയ്ക്ക് അസുഖങ്ങൾക്ക് മാവില ചേർത്ത് തിളപ്പിച്ച വെള്ളം തേൻ ചേർത്ത് കഴിക്കുക. ശബ്ദമാധുര്യം ലഭിക്കാനും തൊണ്ടയിൽ ഉള്ള പ്രശ്നം പരിഹരിക്കാനും മാവിന്റെ തളിരില കഴിക്കുക.