തൃശൂർ: ശ്രീലങ്കയിൽ നിന്നുള്ള തീവ്രവാദികൾ കടൽ മാർഗം നുഴഞ്ഞു കയറുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂരിലെ കടലോരത്ത് അതീവ ജാഗ്രതാ നിർദേശം. വെള്ള നിറത്തിലുള്ള ബോട്ടിൽ പതിനഞ്ചോളം വരുന്ന ഐസിസ് തീവ്രവാദികൾ ലക്ഷദ്വീപിലേക്കും മിനിക്കോയിലേക്കും പുറപ്പെട്ടിട്ടുണ്ടെന്നും ഇവർ കേരളാ തീരത്ത് കടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമായിരുന്നു ഇന്റലിജൻസിന്റെ നിർദേശം
സന്ദേശം ലഭിച്ചയുടൻ പൊലീസ് കടലിലും കരയിലുമുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്. സർവസന്നാഹങ്ങളുമായി തീരദേശ പൊലീസ് കരുതിയിരിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.