-gold

ആലുവ: ആലുവ ഇടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണം കവർന്ന കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. സ്വർണ ശുദ്ധീകരണ കമ്പനിയിലെ മുൻ ഡ്രെെവർ സതീഷാണ് മുഖ്യപ്രതി. സ്വർണം ശുദ്ധീകരിച്ച് മാറ്റുന്നതിനായി വാഹനത്തിൽ കൊണ്ടുപോകുന്നതിനിയെയായിരുന്നു വാഹനം അക്രമിച്ച് സ്വർണം കവർന്നത്.

നേരത്തെ ഇടുക്കി സ്വദേശിയായാ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയിൽ നിന്നാണ് മറ്റ് പ്രതികളെ പിടികൂടിയത്. തുടർന്ന് അഞ്ച് പ്രതികളെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാറിനിടത്തുള്ള വനത്തിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു എന്ന വിവരം പൊലീസിന് ലഭിക്കുകയും ആലുവ സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയിട്ടുള്ളത്.

മേയ് പത്തിന് പുർച്ചെയാണ് ആലുവ എടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വർണം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏതാണ്ട് ആറ് കോടി രൂപ മൂല്യമുള്ള സ്വർണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്. കമ്പനിയിലെ ഒരു ജീവനക്കാരനെ കാണാനെന്ന പേരിൽ കവർച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു.