കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പിയിൽ നിന്നും നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ട്വിറ്ററിൽ കവിത പോസ്റ്റ് ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'ഞാൻ സമ്മതിക്കില്ല' എന്ന തലക്കെട്ടിലുളള കവിതയാണ് മമത ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'വർഗ്ഗീയതയുടെ നിറത്തോടും' ആക്രമകാരിയായ മതം വിൽക്കുന്നവരോടും' താൻ ഒരു രീതിയിലും സന്ധി ചെയ്യുകയില്ലെന്നും മമത താൻ എഴുതിയ കവിതയിൽ പറയുന്നു.
I Do Not Agree pic.twitter.com/RFVjiunJQt
— Mamata Banerjee (@MamataOfficial) May 24, 2019
പേരുകൾ എടുത്ത് പറയുന്നില്ലെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയുമാണ് മമത തന്റെ കവിതയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചനകൾ. ജനങ്ങളെ മോദിയും ബി.ജെ.പിയും വർഗ്ഗീയമായി വിഘടിച്ചുവെന്നും മമത തന്റെ കവിതയിലൂടെ ആരോപിക്കുന്നുണ്ട്.
'വർഗ്ഗീയതയുടെ നിറങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. ആക്രമണോത്സുകതയും സഹിഷ്ണുതയും എല്ലാ മതങ്ങളിലുമുണ്ട്. ബംഗാളിന്റെ നവോത്ഥാനത്തിന്റെ സേവക മാത്രമാണ് ഞാൻ. വർഗ്ഗീയത വിൽക്കുന്നവരിൽ ഞാൻ വിശ്വസിക്കുന്നില്ല. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഒരു മതത്തിലാണ് ഞാൻ വിശ്വസിക്കുന്നത്.' മമത ബാനർജി തന്റെ കവിതയിൽ പറയുന്നു.