ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 74.74രൂപയും ഡീസലിന് 71.50രൂപയുമാണ് ഇന്നത്തെ വില. പെട്രോളിന് 74.68രൂപയും ഡീസലിന് 71.44രൂപയുമായിരുന്നു ഇന്നലത്തെ വില. നാല് മെട്രോ നഗരങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസമാണ് വിലകൂട്ടിയത്.പെട്രോളിന് 14-15 പൈസയും ഡീസലിന് 12-13 പൈസയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 71.53രൂപയാണ് ഇന്നത്തെ വില, ഇന്നലെ 71.39രൂപയായിരുന്നു. ഡീസൽ ലിറ്ററിന് 66.57 രൂപയാണ് ഇന്നത്തെ വില,ഇന്നലെ 66.45 ആയിരുന്നു.
കൊൽക്കത്തയിൽ ഇന്ന് പെട്രോളിന് 14 പൈസ കൂടി ലിറ്ററിന് 73.60രൂപയായി. ഇന്നലെ 73.46 രൂപയായിരുന്നു.ഡീസലിന് ഇന്നലത്തേക്കാൾ 12 പൈസ വർദ്ധിച്ച് 68.21 രൂപയായി. മുംബയിലും ഇന്ന് പെട്രോളിന് 14 പൈസയാണ് വർദ്ധിച്ചിരിക്കുന്നത്. ലിറ്ററിന് 77.14 രൂപയാണ് ഇന്നത്തെ വില.ഡീസലിന് ഇന്നലത്തേക്കാൾ 12പൈസ വർദ്ധിച്ച് 69.63രൂപയായി. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് വെള്ളിയാഴ്ചത്തേക്കാൾ 15പൈസ വർദ്ധിച്ച് 74.25രൂപയും ഡീസലിന് 13പൈസ വർദ്ധിച്ച് 70.37രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറയുന്നതിനിടെയാണ് രാജ്യത്ത് പെട്രോൾ,ഡീസൽ വില കുത്തനെ കൂടിക്കൊണ്ടിരിക്കുന്നത്.ഈ വർഷം ആരംഭിച്ചതിനു ശേഷം രാജ്യത്ത് പെട്രോൾ ലിറ്ററിന് 4 രൂപയും ഡീസൽ വില ലിറ്ററിന് 5 രൂപയും വർദ്ധിപ്പിച്ചു.