സിയോണി: ബീഫ് കടത്തെന്നാരോപിച്ച് സ്ത്രീയുൾപ്പെടെ മൂന്ന് മുസ്ലീങ്ങളെ ആക്രമിച്ച് പശു സംരക്ഷകർ. മദ്ധ്യപ്രദേശിലെ സിയോണിയിലാണ് സംഭവം. ഇവരെ മർദ്ദിക്കുന്നതിനിടെ 'ജയ് ശ്രീരാം' എന്ന് ഉറക്കെ വിളിച്ച് പറയാനും സ്വയം 'ഗോരക്ഷകർ' എന്ന് അവകാശപ്പെട്ട അക്രമികൾ ആവശ്യപ്പെട്ടു. ഇവർ ഒാട്ടോയിൽ ബീഫ് കടത്തുന്നുണ്ട് എന്ന് ആരോ വിളിച്ച് പറഞ്ഞതനുസരിച്ചാണ് ഈ മൂന്ന് പേരെയും തേടി ആക്രമികൾ എത്തുന്നത്.
ആക്രമികൾ ഇവരെ ഒാരോരുത്തരായി മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 'ജയ് ശ്രീരാം' എന്ന് വിളിച്ച് പറയാൻ ആവശ്യപ്പെട്ടുകൊണ്ട് ഇവരെ മർദ്ദിക്കുമ്പോൾ സ്ഥലവാസികൾ അത് കണ്ടുകൊണ്ട് നിൽക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇവർക്കെതിരെ മദ്ധ്യ പ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആക്രമികളിൽ മറ്റുളളവരെയും പൊലീസ് തേടുന്നുണ്ട്.
വീഡിയോ പങ്കുവച്ച്, അക്രമത്തോട് പ്രതികരിച്ചുകൊണ്ട് എ.ഐ.എം.ഐ.എം നേതാവ് അസദ്ദുദ്ദീൻ ഒവൈസി ട്വീറ്റ് ചെയ്തു. 'മോദിക്ക് വോട്ട് ചെയ്തവർ സൃഷ്ടിച്ച ആക്രമികൾ മുസ്ലീങ്ങളോട് ചെയ്യുന്നത് നോക്കൂ.' ഒവൈസി പറഞ്ഞു.
This is how Muslims are treated by Vigilantes created by Modi voters welcome to a New India which will Inclusive and as @PMOIndia said Secularism Ka Niqaab ...... https://t.co/Cy2uUUTirk
— Asaduddin Owaisi (@asadowaisi) May 24, 2019