nbghjgh

വാഷിംഗ്ടൺ: തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അദ്ദേഹം മഹാനായ മനുഷ്യനാണെന്നും ഇന്ത്യക്കാർ ആഗ്രഹിക്കുന്ന നേതാവാണ് മോദിയെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ജൂണിൽ ജപ്പാനിൽ വച്ച് നടക്കുന്ന ജി 20 ഉന്നതതല യോഗത്തിൽ മറ്റ് രാജ്യങ്ങൾക്കൊപ്പം കൂടിക്കാഴ്ച്ച നടത്താനിരിക്കുകയാണ് ഇന്ത്യയും അമേരിക്കയും. ടെലിഫോൺ വഴിയാണ് ട്രംപ് മോദിക്ക് ആശംകൾ അറിയിച്ചത്.

'ഞാനിപ്പോൾ പ്രധാനമന്ത്രി മോദിയെ വിളിച്ച് എന്റെ ബഹുമാനവും ആശംസകളും അറിയിച്ചു. എന്റെയും എന്റെ രാജ്യത്തിന്റെയും മറ്റെല്ലാവരുടെയും ഭാഗത്ത് നിന്നുമുളള ആശംസകളാണ് ഞാൻ അദ്ദേഹത്തെ അറിയിച്ചത്. ഗംഭീര വിജയമാണ് അദ്ദേഹം നേടിയത്. അദ്ദേഹം എന്റെ സുഹൃത്താണ്. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണുളളത്.' ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ട്രംപിനെക്കൂടാതെ, യു.എ.ഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ത്തൂമും മോദിയെ അഭിനന്ദിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യനാഹു, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിൻ, ചൈനീസ് പ്രസി‌‌ഡന്റ് ഷി ജിൻപിങ് എന്നിവരാണ് മോദിക്ക് ആദ്യം ആശംസകൾ നേർന്നത്.