kaumudy-news-headlines

1. ദേശീയ തലത്തിലെ ജനവിധി മതനിരപേക്ഷ ശക്തികള്‍ക്ക് പുതിയ പാഠമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സ്വീകരിച്ച സങ്കുചിത നിലപാടാണ് ബി.ജെ.പിയെ വീണ്ടും ജയിപ്പിച്ചത്. കോണ്‍ഗ്രസിന്റേത് വല്യേട്ടന്‍ മനോഭാവം. ഇടതുപക്ഷ സര്‍ക്കാരിനെ ആര്‍ക്കും എഴുതി തള്ളാന്‍ സാധിക്കില്ല എന്നുള്ളത് ഈ നാടിന്റെ ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശക്തമായ അടിത്തറയുള്ള പ്രസ്ഥാനമായാണ് ഇടതുപക്ഷം പ്രവര്‍ത്തിക്കുന്നത്.


2. പരമ്പരാഗതമായി കിട്ടിയിരുന്ന വോട്ടുകള്‍ ഇത്തവണ നഷ്ടപ്പെട്ടു. എതിരാളികള്‍ നടത്തിയ പ്രചരണത്തില്‍ ചിലര്‍ കുടുങ്ങി പോയിട്ടുണ്ട്. അത്തരത്തില്‍ കുടുങ്ങി പോയവരെ ക്ഷമാപൂര്‍വ്വം സമീപിച്ച് അവരുടെ പിന്തുണ തിരിച്ച് പിടിക്കാന്‍ സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ശരിക്ക് വേണ്ടി പോരാടിയ പലരും താല്‍ക്കാലികമായി പരാജയപ്പെടുകയാണ്. ശരിക്ക് വേണ്ടി പോരാടിയവരെ തൂക്കിലേറ്റിയിട്ടുണ്ട്. മറ്റുപാര്‍ട്ടികള്‍ക്ക് ഉണ്ടായിരിക്കുന്നത് താല്‍ക്കാലിക വിജയമാണെന്നും കോടിയേരി
3. ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതു പക്ഷത്തിന്റെ കനത്ത തോല്‍വിയില്‍ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷണപിള്ള. എല്‍.ഡി.എഫ് കണക്കുകൂട്ടല്‍ തെറ്റിച്ചത് ശബരിമലയെന്ന് ബാലകൃഷ്ണപിള്ള. ശബരിമലയിലെ ആചാരങ്ങളില്‍ വീഴ്ച വരുത്താതെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. സ്ത്രീ വോട്ടുകളിലൂടെ അത് പ്രതിഫലിച്ചു. ഇതര മതസ്ഥരെയും ശബരിമല സ്വാധീനിച്ചു. ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് ഇതിന് മുന്‍പ് നടന്നിട്ടില്ല. മോദി വിരോധികള്‍ കൂട്ടത്തോടെ യു.ഡി.എഫിന് വോട്ട് ചെയ്‌തെന്നും ബാലകൃഷ്ണപിള്ള
4. ആലുവയിവെ സ്വര്‍ണക്കടത്ത് കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റില്‍. ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. സ്വര്‍ണ ശുദ്ധീകരണ കമ്പനിയിലെ മുന്‍ ജീവനക്കാരനായ സതീഷനാണ് കേസിലെ മുഖ്യപ്രതി. പ്രതികളില്‍ നിന്ന് പൊലീസ് ആയുധങ്ങളും പിടിച്ചെടുത്തു. സതീഷിനെ കൂടാതെ കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് പിടികൂടി
5. മൂന്നാറിലെ വനത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അതിസാഹസികമായാണ് പിടികൂടിതയത്. ഏറ്റുമുട്ടലില്‍ രണ്ട് പ്രതികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്വര്‍ണ ശുദ്ധീകരണശാലയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സതീഷാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. മെയ് 10ന് രാവിലെ ആണ് സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടു വന്ന സ്വര്‍ണം വാഹനം ആക്രമിച്ച് കടത്തിയത്. കവര്‍ച്ചയിലൂടെ കിട്ടിയ സ്വര്‍ണം ഭദ്രമായി ഒളിപ്പിച്ച ശേഷം പ്രതികള്‍ം ഒളിവില്‍ പോയി. ആറ് കോടി രൂപ മൂല്യം വര്‍ധിക്കുന്ന ഈ സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്.
6. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ആഘാത്തതിനിടെ പിണറായി വിജയന്‍ സര്‍ക്കാരിന് ഇന്ന് മൂന്നാം പിറന്നാള്‍. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ മൂന്നാം വാര്‍ഷികത്തില്‍ ആഘോഷങ്ങളില്ല. മന്ത്രിസഭ വാര്‍ഷികവും അധികാരമേറ്റത്തിന് ശേഷമുള്ള 1000 ദിനങ്ങളും സര്‍ക്കാര്‍ വിപുലമായ പരിപാടികളോടെ ആണ് ആഘോഷിച്ചത്
7. പ്രളയകാലത്ത് മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രി അഭിനന്ദനം നേടിയെങ്കിലും ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാനെ സെക്രട്ടേറിയേറ്റ് തന്നെ പറയാതെ പറയുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകളും ഹിന്ദു വോട്ടുകളും ഒരുപോലെ ഇടുതുമുന്നണിയെ കൈവിട്ടതില്‍ മുഖ്യമന്ത്രിയുടെ ശൈലിയും നടപടികളും വിമര്‍ശിക്കപ്പെടുകയാണ്. മുഖ്യമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷം പരിഹസിക്കുമ്പോള്‍ ഹിന്ദു വോട്ടുകള്‍ ചോര്‍ന്നതിനെ കുറിച്ച് വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി.
8. ലോക്സഭ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ ബി.ജെ.പി ഇന്ന് തുടരും. വൈകിട്ട് ചേരുന്ന എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവരുമായും ചര്‍ച്ച നടത്തും. വമ്പന്‍ വിജയത്തിലേക്ക് പാര്‍ട്ടിയെ നയിച്ച അമിത് ഷാ, രണ്ടാം മോദി മന്ത്രിസഭയില്‍ അംഗമായേക്കും
9. ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകളില്‍ ഒന്നായിരിക്കും അമിത് ഷായ്ക്ക് നല്‍കുക എന്ന് സൂചന. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.പിമാരേയും രാജ്യസഭ എം.പിമാരേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. നാളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നരേന്ദ്ര മോദി രാഷ്ട്രപതിയെ കാണും. 28ന് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി 29ന് അമ്മയെ കാണാനായി അഹമ്മദാബാദിലേക്ക് പോകും.
10. 30നാകും സത്യപ്രതിജ്ഞ ചടങ്ങ്. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി പതിനാറാം ലോക്സഭ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പിരിച്ചുവിട്ടു. ജൂണ്‍ 3നകം 17ാം ലോക്സഭ നിലവില്‍ വരും. പുതിയ മന്ത്രിസഭ അധികാരത്തില്‍ എത്തുന്നത് വരെ കാവല്‍ മന്ത്രി സഭയായി തുടരും.
11. സ്‌ഫോടനത്തില്‍ തകര്‍ക്കാന്‍ കഴിയാത്ത കോട്ടയെത്തെ നാഗമ്പടം പാലം പൊളിക്കാന്‍ വീണ്ടും നീക്കം തുടങ്ങി. സാധാരണ രീതിയില്‍ ഹെഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പെളിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ പാലം പൊളിച്ച് നീക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ആദ്യം ഇലക്ര്ടിക് ലൈനുകള്‍ അഴിച്ച് നീക്കും ഇതിന് ശേഷം പാലത്തിന്റെ ആര്‍ച്ചുകള്‍ പൊളിച്ചുമാറ്റും. പാലം നിലവിലെ അവസ്ഥയില്‍ നിന്ന് ഏതാനും മീറ്റര്‍ ഉയര്‍ത്തിയ ശേഷം കട്ടര്‍ ഉപയോഗിച്ച് മുറിക്കും. ഇതിന് ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റാനാണ് നീക്കം. പാലം പൊളിക്കുന്നതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി.