തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള വിലയിരുത്തലാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തെ വർഗീയവത്ക്കരിക്കാൻ മുഖ്യമന്ത്രി പിണറായി ശ്രമിച്ചെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രവർത്തന രീതി തിരഞ്ഞെടുപ്പിൽ തനിക്ക് ഗുണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മണ്ഡലത്തിൽ ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർ തന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും ഇതിനായി പിബി അംഗങ്ങളെ കൊണ്ടുവന്ന് കൊല്ലത്ത് പ്രചാരണം നടത്തിയെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേർത്തു.
കൊല്ലത്ത് സിപിഎം കാശ് കൊടുത്ത് വോട്ട് വാങ്ങിയെന്ന തന്‍റെ ആരോപണം അന്വേഷിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.