dfgdfhd

ഇന്ത്യയിലെ ഏറ്റവും സൗന്ദര്യവതികളായ വനിതകളുടെ പട്ടികയിൽ മലയാളി നടിമാരായ ഐശ്വര്യ ലക്ഷ്മിയും മാളവിക മോഹനനും. ടൈംസ് ഒാഫ് ഇന്ത്യ പത്രം നടത്തിയ സർവേയിലാണ് ഇരുവരും പട്ടികയിൽ ഇടം പിടിച്ചത്. ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ വനിതകൾ ഉൾപ്പെട്ടിട്ടുളള ഈ പട്ടികയിൽ ബോളിവുഡ് നടി ആലിയ ഭട്ടാണ് പട്ടികയിൽ ഒന്നാമതെത്തിയത്.

50 വനിതകൾ ഉളള പട്ടികയിൽ 48ാം സ്ഥാനത്താണ് ഐശ്വര്യ ലക്ഷ്മി. എന്നാൽ മാളവിക മോഹനന് 39ാം സ്ഥാനമാണുളളത്. ഒാൺലൈനായി നടത്തിയ വോട്ടിംഗിലൂടെയാണ് വനിതകളെ തിര‌ഞ്ഞെടുത്തത്. ആലിയയ്ക്ക് തൊട്ടുപിറകേ രണ്ടാം സ്ഥാനത്ത് മീനാക്ഷി ചൗധരിയാണ്. മൂന്നും നാലും സ്ഥാനങ്ങൾ ലഭിച്ചിരിക്കുന്നത് യഥാക്രമം കട്രീന കൈഫിനും ദീപിക പദുകോണിനുമാണ്.

തമിഴ് സിനിമകളിലും മലയാള സിനിമകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ചവച്ച നടി ഐശ്വര്യ രാജേഷും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സെക്സ് അപ്പീൽ, ടാലന്റ്, ആറ്റിറ്റ്യൂഡ് എന്നീ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് 'ടൈംസ് ഒാഫ് ഇന്ത്യ' സർവേ സംഘടിപ്പിച്ചത്.