എന്താ എനർജി...ഒരു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഡാൻസ് കണ്ടതിന് ശേഷമുള്ള ആളുകളുടെ പ്രതികരണമാണിത്. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ 'എന്റടുക്കെ വന്നിരിക്കും പെന്പിറന്നോളെ' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കിക്കുന്നത്. ഡാൻസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ഇവരുടെ ഡാൻസിന് മുന്നിൽ യുവാക്കൾ തൊറ്റുപോകുമെന്നാണ് ആളുകൾ പറയുന്നത്.
അപ്പൂപ്പനും അമ്മൂമ്മയും ആരാണെന്നറിയില്ലെങ്കിലും ഇവരെ അഭിനന്ദിച്ച് ധാരാളം ആളുകൾ ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. പ്രായമായില്ലേ എവിടെ എങ്കിലും അടങ്ങി ഒതുങ്ങി ഇരുന്നുകൂടെ എന്ന് പറയാതെ ഡാൻസ് കളിക്കാൻ പ്രോത്സാഹിപ്പിച്ച കുടുംബാംഗങ്ങൾക്കും.. .പ്രായം കണക്കിലെടുക്കാതെ ഇത്രേം എനെർജിറ്റിക് ആയ പെർഫോമൻസ് കാഴ്ച്ച വെച്ച അപ്പച്ചനും അമ്മിച്ചിക്കും അഭിനന്ദനങ്ങൾ, വിശ്വാസം വരുന്നില്ലാ എന്താ പെർഫോമൻസ് ഇത്രയും എനർജി അതും ഒറ്റ ടേക്കിൽ.... ഇതു പോലെയാകണം എല്ലാ മാതാപിതാക്കൻമാരും.ആഗ്രഹിച്ച് പോകുന്നു. രണ്ടു പേർക്കും സന്തോഷാശംസകൾ നേരുന്നു, സൂപ്പർ എനെർജിറ്റിക് ഡാൻസ് ആന്റിക്കും അങ്കിൾ നും ഒരു ബിഗ് സല്യൂട്ട് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം...