jamun1

ഇരുമ്പിന്റെ അഭാവം പരിഹരിക്കാൻ മികച്ച ഫലമാണ് ഞാവൽപ്പഴം. രക്തയോട്ടം വർദ്ധിപ്പിച്ച് മികച്ച തോതിൽ ഹീമോഗ്ലോബിൻ ലഭ്യമാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്‌ത്തി പ്രമേഹം ശമിപ്പിക്കാനും കഴിവുണ്ട്. ഞാവലിന്റെ ഉണക്കിപ്പൊടിച്ച കുരുവും പ്രമേഹം ശമിപ്പിക്കാനുള്ള കഴിവുള്ളതാണ്. ഞാവൽപ്പഴത്തിൽ ധാരാളമായി ജീവകം എ, സി, ഇരുമ്പ് എന്നിവയുണ്ട്. വിറ്റാമിൻ സിയുടെ കലവറയായതിനാൽ രോഗപ്രതിരോധശക്തി ലഭ്യമാക്കും, ചർമ്മത്തിന് സൗന്ദര്യവും തിളക്കവും നൽകും. പൊട്ടാസ്യം ധാരാളമുള്ളതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. നാരുകളുടെ സാന്നിദ്ധ്യം ഹൃദയാരോഗ്യം നൽകും, ദഹനപ്രക്രിയയും സുഗമമാക്കും. അമിതവണ്ണം തടയാൻ ഡയറ്റ് ചെയ്യുന്നവർക്ക് ഞാവൽപ്പഴം കഴിക്കുന്നതു കൊണ്ട് ഗുണം വളരെയാണ്. ഇത് കഴിച്ചാൽ വേഗം വയ‌ർ നിറഞ്ഞതായി അനുഭവപ്പെടും. പല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ആന്റീ ബാക്‌ടീരിയൽ ഗുണം ഏറെയുള്ളതുമാണ് ഞാവൽ.

ഞാവൽ ജ്യൂസ് തൊണ്ടവേദന ഇല്ലാതാക്കും. ഞാവൽ ഇലയ്‌ക്കും ഔഷധഗുണമുണ്ട്.