ന്യൂഡൽഹി: 17-ാം ലോക്സഭ ഇക്കുറി ശ്രദ്ധേയമാകുന്നത് മുമ്പെങ്ങും ഇല്ലാത്തവിധമുള്ള വനിതകളുടെ എണ്ണം കൊണ്ട് കൂടിയാണ്. ആകയുള്ള 542 അംഗങ്ങളിൽ പെൺകരുത്ത് തെളിയിക്കാൻ പോകുന്നത് 78 പേരാണ്. മൊത്തം എം.പിമാരുടെ 14 ശതമാനമാണിത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ് ഇത്രയും സ്ത്രീകൾ ഒന്നിച്ച് ലോക്സഭയിലെത്തുന്നത്. കേരളത്തിൽനിന്ന് രമ്യ ഹരിദാസ് മാത്രമാണ് ലോക്സഭയിലെ വനിതാ പ്രതിനിധി.
15-ാം ലോക്സഭയിൽ - 52
16-ാം ലോക്സഭയിൽ - 64
ഏറ്റവും കൂടുതൽ വനിതകളെ ലോക്സഭയിലെത്തിച്ചത് യു.പിയും ബംഗാളും(11 പേർവീതം)
ജനവിധി തേടിയ വനിതകൾ - 742
പാർട്ടിയും വനിതകളും
കോൺഗ്രസ് - 54
ബിജെപിക്ക് - 53
ബി.എസ്.പി -24
തൃണമൂൽ -23
സി.പി.എം -10
സി.പി.ഐ - 4
എൻ.സി.പി - 1