viral-post

മുണ്ടക്കയം: സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ് ഒരു വേറിട്ട മാപ്പപേക്ഷ. വണ്ടിയിലെ പെട്രോൾ തീർന്ന് പെരുവഴിയാലാകുമെന്ന് കണ്ടപ്പോൾ വഴിയിരികിൽ കണ്ട പൾസർ ബൈക്കിൽ നിന്നും അൽപം പെട്രോൾ മോഷ്ടിച്ച കഥയാണിത്. പക്ഷേ കഥ അവിടെ അവസാനിച്ചില്ല. മോഷ്ടിച്ചതിന് അവർ പരിഹാരം ചെയ്തു.

എടുത്ത പെട്രോളിന് പകരമായി അധികം പെട്രോൾ തിരികെ വച്ചാണ് അവർ ആ തെറ്റ് തിരുത്തിയത്. ഗതികെട്ടപ്പോൾ ചെയ്ത തെറ്റ് വണ്ടിയുടെ ഉടമയെ അറിയിച്ച് ഒരു കത്തും വണ്ടിക്കരികിൽ വച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഈ കത്ത് വെെറലാവുകയാണ്. മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോയ യാത്രക്കാരാണ് കത്തെഴുതിയത്. അധികം വൈകാതെ തന്നെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

കത്തിലെ വാചകങ്ങൾ
പ്രിയപ്പെട്ട ചേട്ടാ
മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോകുകയായിരുന്ന ഞങ്ങൾ വഴിയിൽ വച്ച് പെട്രോൾ തീർന്ന് പോയതിനാൽ മറ്റ് വഴിയില്ലാതെ ഈ നീല പൾസർ വണ്ടിയിൽ നിന്നും അൽപം പെട്രോൾ എടുക്കേണ്ടി വന്നു. അങ്ങനെ ചെയ്യേണ്ടി വന്നതിൽ മാപ്പ് ചോദിക്കുന്നതോടൊപ്പം എടുത്തതിലധികം പെട്രോൾ വാങ്ങി ഇവിടെ തിരികെ വയ്ക്കുന്നു. അനുവാദമില്ലാതെ ചെയ്ത ഈ പ്രവർത്തിക്ക് സാഹചര്യം മനസിലാക്കി മാപ്പ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

viral-post