dfdsf

അമേത്തി: ഈ മാസം രണ്ടുതരം യുദ്ധങ്ങളാണ് നടന്നത്. ഒന്ന്, 'ഗെയിം ഒാഫ് ത്രോൺസി'ലെ 'അയൺ ത്രോണി'ന് വേണ്ടിയും മറ്റൊന്ന് കേന്ദ്രത്തിൽ അധികാരം പിടിക്കുന്നതിന് വേണ്ടി നടന്ന ഇന്ത്യൻ ലോക് സഭാ തിര‌ഞ്ഞെടുപ്പും. 'ദ നോർത്ത് റിമമ്പേർസ്' എന്ന വാചകത്തിന് ഈ പരിപാടിയിലൂടെ ലഭിച്ച പ്രചാരം ഏറെ വലുതാണ്.

'ഗെയിം ഒാഫ് ത്രോൺസി'ൽ പ്രതികാരത്തെ സൂചിപ്പിക്കാനാണ് ഈ വാചകം ഉപയോഗിക്കുന്നത്. എന്നാൽ ഈ വാചകം ഉപയോഗിച്ചുകൊണ്ട് തന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുകയാണ് അമേത്തിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി സ്മൃതി ഇറാനി. ഇൻസ്റ്റാഗ്രാമിലൂടെയാണ് സ്മൃതി ഇറാനിയുടെ 'പ്രതികാര നടപടി'.

55,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അമേതിയിൽ സ്മൃതി ഇറാനി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിജയം നേടുന്നത്. കോൺഗ്രസ് പാർട്ടിക്ക് കരകയറാനാകാത്ത പ്രഹരമാണ് ഈ വിജയത്തിലൂടെ സ്മൃതി ഇറാനി ഏൽപ്പിച്ചത്. കോൺഗ്രസിന്റെ പരമ്പരാഗത സീറ്റായിരുന്നു അമേത്തി. നിരന്തര പ്രയത്നത്തിലൂടെയാണ് സ്മൃതി ഇറാനി ഈ വിജയം സ്വന്തമാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.