ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ബെറ്റ് വച്ച് തോറ്റപ്പോൾ തലമുടി വടിച്ച് കോൺഗ്രസ് പ്രവർത്തകൻ. ബി.ജെ.പികാരനായ രാം ബാബു മണ്ഡലോയിയോട് പ്രധാനമന്ത്രി മോദി വീണ്ടും ജയിച്ചാൽ തലമുടി വടിച്ചുകളയുമെന്നാണ് കോൺഗ്രസ് പ്രവർത്തകനായ ബാപ്പു ലാൽ സെൻ ബെറ്റ് വച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. തൂത്തുവാരിയപ്പോൾ ബാപ്പു ലാലിന് മുടിയെടുക്കാതെ വേറെ വഴിയില്ലായിരുന്നു.
"തിരഞ്ഞെടുപ്പ്കഴിഞ്ഞ് മോദി വീണ്ടും പ്രധാനമന്ത്രിയായാൽ തലമുടി വടിക്കുമെന്നായിരുന്നു ഞാൻ ബെറ്റ് വച്ചിരുന്നത്. അതേസമയം തിരഞ്ഞെടുപ്പ് കഴിഞ്ഞ് രാഹുൽ ഗാന്ധി പ്രധാന മന്ത്രിയായാൽ മുടി വടിക്കുമെന്ന് രാം ബാബുവും പറഞ്ഞിരുന്നു. ഇതിപ്പോ ഞാൻ തോറ്റത് കൊണ്ട് ഞാൻ മുടി എടുത്തു." രാജ്‌ഗറിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകനായ ബാപ്പു ലാൽ പറയുന്നു.
രാജ്‌ഗറിലെ രാഷ്ട്രീയ പ്രവർത്തകർ പന്തയങ്ങളുടെ കാര്യത്തിൽ ഏറെ പ്രശസ്തരാണ്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട സമയത്ത് ഇവിടത്തെ കോൺഗ്രസുകാരൻ ഇന്ദു സിംഗ് ഒരു വർഷത്തേക്ക് മൗനവ്രതം ആചരിക്കുമെന്ന് ശപഥം ചെയ്തിരുന്നു. അത് അദ്ദേഹം പാലിക്കുകയും ചെയ്തു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ പാദരക്ഷ ധരിക്കില്ലെന്നായിരുന്നു ബി.ജെ.പി. പ്രവർത്തകൻ അഖിലേഷ് ജോഷി ദിഗ്ഗി പറഞ്ഞിരുന്നത്. അതും പാലിക്കപെട്ടു.