പുതുക്കിയ പരീക്ഷാ തീയതി
ജൂൺ മൂന്നിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം മോഡൽ മോഡൽ I, II, III/സി.ബി.സി.എസ്.എസ്. ബി.കോം പരീക്ഷകൾ ജൂൺ 10ന് നടത്തും.
വാക് ഇൻ ഇന്റർവ്യൂ
സ്‌കൂൾ ഒഫ് ബയോസയൻസസിലേക്കും ബി.ഐ.ഐ.സി.യിലേക്കും റിസർച്ച് അസിസ്റ്റന്റ്/ജൂനിയർ റിസർച്ച് ഫെലോ എന്നിവരുടെ ഒഴിവുകളിലേക്ക് 28ന് വാക്ഇൻ ഇന്റർവ്യൂ നടത്തും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ്‌സി. പ്ലാന്റ് ബയോടെക്‌നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 10 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ ആറുവരെ അപേക്ഷിക്കാം.