പുനഃപരീക്ഷ
എക്‌സൈസ് വകുപ്പിൽ കാറ്റഗറി നമ്പർ 196/2018 മുതൽ 205/2018 വരെ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ(എൻ.സി.എ. വിജ്ഞാപനം) തസ്തികയിലേക്ക് 2019 ജൂലായ് 27 ന് നടത്തുന്ന ഒ.എം.ആർ. പരീക്ഷയോടൊപ്പം കാറ്റഗറി നമ്പർ 501/2017 പ്രകാരം കോഴിക്കോട് ജില്ലയുടെ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ തസ്തികയിലേക്ക് 2018 ഫെബ്രുവരി 24 ന് പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികൾക്കും പുനഃപരീക്ഷ നടത്തുന്നു.
ഒറ്റത്തവണ വെരിഫിക്കേഷൻ
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 248/2017 പ്രകാരം എച്ച്.എസ്.എസ്.ടി.(ജൂനിയർ)സംസ്‌കൃതം തസ്തികയിലേക്ക് 28, 29 തീയതികളിലും കാറ്റഗറി നമ്പർ 328/2017 പ്രകാരം എച്ച്.എസ്.എസ്.ടി.(ജൂനിയർ) മലയാളം തസ്തികയിലേക്ക് 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ചും ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ കാറ്റഗറി നമ്പർ 348/2016 പ്രകാരം ഇ.സി.ജി. ടെക്നിഷ്യൻ ഗ്രേഡ് 2 (തിരുവനന്തപുരം ജില്ല) തസ്തികയിലേക്ക് 29,30 തീയതികളിൽ തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ചും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. വിദൂര ജില്ലകളിലുളള ഉദ്യോഗാർത്ഥികൾക്ക് സമീപ ജില്ലാ ഓഫീസുകളിൽ ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തിയാക്കാം.