hyundai

കൊച്ചി: ഹ്യുണ്ടായി അവതരിപ്പിച്ച ഫുള്ളി കണക്‌ടഡ് എസ്.യു.വിയായ വെന്യൂവിന്റെ ബുക്കിംഗ് 17,000 കടന്നു. ഏറ്രവും പുതിയ ടെക്‌നോളജികളുടെ സാന്നിദ്ധ്യമുള്ള വെന്യൂ സ്വന്തമാക്കാൻ ഇതിനകം 80,000ലേറെപ്പേർ താത്പര്യവും അറിയിച്ചിട്ടുണ്ട്. ഹ്യുണ്ടായ് വെന്യൂ ഉപഭോക്താക്കൾക്കിടയിലെ സംസാര വിഷയമായി മാറിയെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് സെയിൽസ് ഹെഡ് വികാസ് ജെയിൻ പറഞ്ഞു.