modi

ന്യൂഡൽഹി :എൻ.ഡി.എ പാർലമെന്ററി പാ‌ർട്ടി യോഗം നരേന്ദ്രമോദിയെ ലോക്‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. രാജ്നാഥ് സിംഗും നിതിൻ ഗഡ്കരിയും അമിത് ഷായെ പിന്താങ്ങി. പാർലമെന്റ് സെൻ‌ട്രൽ ഹാളിലായിരുന്നു യോഗം.

തുടർന്ന് എൻ.ഡി.എ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആർ.ജെ.ഡി നേതാവ് നിതീഷ് കുമാർ, ശിവസേനയുടെ ഉദ്ധവ് താക്കറെ തുടങ്ങിയവർ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, മറ്റ് ഘടകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

349 അംഗങ്ങളാണ് പതിനേഴാം ലോക്സഭയിൽ എൻ.ഡി.എക്കുള്ളത്. ഇതിൽ 303 പേരും ബി.ജെ.പിയുടെ എം.പിമാരാണ്. ഈ മാസം മുപ്പതിന് വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്.