ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ബിജുവിനെ അട്ടിമറിച്ച് ഗംഭീര വിജയം നേടിയതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് അഭിനന്ദന പ്രവാഹമായിരുന്ന. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നിരവധി ആരോപണങ്ങൾ നേരിട്ട് സ്ഥാനാർത്ഥിയായിരുന്നു രമ്യ. രമ്യയുടെ വിജയത്തിന്റെ ആഘോഷങ്ങൾ തുടങ്ങിയത് തന്നെ ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു.
രമ്യയുടെ പേരിലുള്ള വ്യാജ പേസ്ബുക്ക് പേജിൽ നിന്ന് ദീപ ടീച്ചർക്ക് നന്ദി എന്ന പേരിൽ വന്ന സന്ദേശത്തിന് ദീപ നിശാന്ത് മറുപടി നൽകിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രമ്യ. 'ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നത്. ഞാൻ മനസിൽ പോലും ചിന്തിക്കാത്ത വിഷയങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് എന്റേതല്ലാത്ത, ഞാൻ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടിൽ വന്നതായി അറിയാൻ കഴിഞ്ഞു. ഇത് തീർത്തും നിർഭാഗ്യകരമായ ഒരു കാര്യമാണെന്ന് രമ്യ വിശദീകരിച്ചു.
'ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങൾ ഇത്രേം വലിയൊരു സ്നേഹം നൽകിയതെന്ന പൂർണ്ണ ബോധ്യമെനിക്കുണ്ട്, അതെന്റെ പൊതുപ്രവർത്തനത്തിന്റെ ശൈലിയുമല്ല .ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവർ പിൻവലിക്കണം'. നിയുക്ത എംപി അപേക്ഷിക്കുകയാണ്. ഒപ്പം തന്റെ യഥാർഥ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ലിങ്കും രമ്യ ചേർത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്നേഹം നിറഞ്ഞ എന്റെ നാട്ടുകാർ അറിയാൻ, ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ സാഹായകമായ ഒരു മാധ്യമമാണ് സോഷ്യൽ മിഡിയ. നാട്ടുകാരുമായുള്ള എന്റെ സനേഹത്തിന്റെ ഇഴയടുപ്പം കുട്ടാൻ ഈ സാമൂഹ്യ മാധ്യമങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും ഇതു നൽകന്ന പിന്തുണ ഏറെവിലപ്പെട്ടതുമാണ്. ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നത്. അതിൽ ഒന്ന് ഈ പേജാണ്. ആയതിന്റെ ലിങ്കുകൾ ചുവടെ ചേർക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോൾ അടുത്ത ദിവസങ്ങളിലായി ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത വിഷയങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് എന്റേ തല്ലാത്ത, ഞാൻ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടിൽ വന്നതായി അറിയാൻ കഴിഞ്ഞു.ഇത് തീർത്തും നിർഭാഗ്യകരമായ ഒരു കാര്യമാണ് . ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങൾ ഇത്രേം വലിയൊരു സ്നേഹം നൽകിയതെന്ന പൂർണ്ണ ബോധ്യമെനിക്കുണ്ട് , അതെന്റെ പൊതുപ്രവർത്തനത്തിന്റെ ശൈലിയുമല്ല . ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവർ പിൻവലിക്കണം . പല ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം , അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല , നമ്മുക്ക് ഒന്നിച്ചു മുന്നേറാം , ആലത്തൂരിന് വേണ്ടി . ഒരിക്കൽ കൂടി വാക്കുകൾക്ക് അതീതമായ നന്ദി അറിയിക്കുന്നു ..
ഇവയാണ് ഞാൻ ഉപയോഗിക്കുന് https://www.facebook.com/100006989867294
Page :https://www.facebook.com/Ramyaharidasmp