കൊച്ചി: ചൈനീസ് സ്‌മാർട്‌ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ബഡ്‌ജറ്റ് മോഡലായ റെഡ്‌മി നോട്ട് 7 എസ് വിപണിയിലെത്തി. റെഡ്‌മി നോട്ട് 7ന്റെ തുടർച്ചയായി എത്തിയ ഫോണിന്റെ പ്രധാന മികവ് 48 മെഗാപിക്‌സൽ പ്ളസ് അഞ്ച് മെഗാ പിക്‌സൽ ഡ്യുവൽ റിയർ കാമറയാണ്. 5 എം.പി ഡെപ്‌ത്ത് സെൻസറാണ് പിന്നിലുള്ളത്. 6.3 ഇഞ്ച് ഫുൾ എച്ച്.ഡി പ്ളസ് ഡോട്ട് നോച്ച് ഡിസ‌്‌പ്ളേ, മുന്നിലും പിന്നിലും കോണിംഗ് ഗൊറില്ല ഗ്ളാസ് സുരക്ഷ, മുന്നിൽ എ.ഐ പോർട്രെയ്‌റ്ര് മോഡ് ഫീച്ചറോട് കൂടിയ 13 എം.പി കാമറ എന്നിവ മറ്റ് സവിശേഷതകളാണ്.
മൂന്ന് ജിബി റാം - 32 ജിബി റോം, നാല് ജിബി റാം - 64 ജിബി റോം വേരിയന്റുകളുണ്ട്. ഹൈബ്രിഡ് ഡ്യുവൽ സിം സൗകര്യമുള്ള ഫോണിന്റെ ബാറ്ററി 4,000 എം.എ.എച്ച്. ഫിംഗർപ്രിന്റ് സെൻസർ, എ.ഐ ഫേസ് അൺലോക്ക്, ഒക്‌ടാ-കോർ 2.2 ജിഗാ ഹെട്‌സ് ക്വാൽകോം സ്‌നാപ് ഡ്രാഗൺ പ്രൊസസർ എന്നിങ്ങനെയാണ് മറ്റ് മികവുകൾ. സഫയർ ബ്ളൂ, റൂബി റെഡ്, ഒനിക്‌സ് ബ്ളാക്ക് നിറഭേദങ്ങളുള്ള ഫോണിന്റെ മൂന്നു ജിബി വേരിയന്റിന് 10,999 രൂപയും നാല് ജിബി വേരിയന്റിന് 12,999 രൂപയുമാണ് വില.