french-open

ഫ്രഞ്ച് ഓപ്പണിന് ഇന്ന് തുടക്കം

പാരിസ്: സീസണിലെ രണ്ടാം ഗ്രാൻഡ്സ്ലാം ടെന്നീസ് ടൂർണമെന്റായ ഫ്രഞ്ച് ഓപ്പണിന് ഇന്ന് പാരീസിലെ റോളങ്ങ് ഗാരോസിൽ ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂൺ 9നാണ് ഫൈനൽ. ജൂനിയർ, വീൽചെയർ വിഭാഗങ്ങളിലുള്ള മത്സരങ്ങളും ഇതിനൊപ്പം നടക്കും. ഇത്തവണ ആകെ സമ്മാനത്തുകയിൽ 8 ശതമാനം വർദ്ധനയുണ്ട്. 4,26,61,000 യൂറോ (ഏകദേശം 331,69,43,428 രൂപ) യാണ്ആകെ സമ്മാനത്തുകയായി വിതരണം ചെയ്യുന്നത്.

23 മില്യൺ യൂറോ (ഏകദേശം 17 കോടി 88 ലക്ഷം രൂപ)യാണ് പുരുഷ, വനിതാ സിംഗിൾസ് ചാമ്പ്യൻമാർക്ക് ലഭിക്കുക.1 മില്യൺ യൂറോയാണ് (ഏകദേശം 9 കോടി 17 ലക്ഷം രൂപ) സിംഗിൾസ് ഫൈനലിലെ റണ്ണറപ്പുകൾക്ക് ലഭിക്കുന്നത്.

11 തവണ കിരീടം സ്വന്തമാക്കിയ സ്പാനിഷ് സൂപ്പർതാരം റാഫേൽ നദാലാണ് ഏറ്രവും കൂടുതൽ തവണ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ താരം. നിലവിലെ ചാമ്പ്യനും നദാലാണ്.

7 തവണ ചാമ്പ്യനായ ക്രിസ് എവർട്ടാണ് ഏറ്രവും കൂടുതൽ തവണ ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയ വനിതാ താരം.

നൊവാക്ക് ജോക്കോവിച്ചും നവോമി ഒസാക്കയുമാണ് ഇത്തവണത്തെ ഒന്നാം സീഡുകൾ

റുമാനിയയുടെ സിമോണ ഹാലപ്പാണ് നിലവിലെ വനിതാ സിംഗിൾസ്

ചാമ്പ്യൻ