ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി. എൻ.ഡി.എയുടെ പാർലമെന്ററി പാർട്ടി യോഗം നേതാവായി തിരഞ്ഞെടുത്ത ശേഷം നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ തലതൊട്ട് വന്ദിച്ച ശേഷമായിരുന്നു നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. പാർട്ടിപ്രവർത്തകർക്കും ഘടകകക്ഷികക്ഷികൾക്കും മോദി നന്ദി പറഞ്ഞു. ജനവിധി നൽകുന്നത് വലിയ ഉത്തരവാദിത്തമാണ്. മതിലുകൾ പൊളിച്ച് ജനങ്ങളെ ഒന്നാക്കിയ വർഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം അതാണ് ലക്ഷ്യം. പിന്തുണച്ചരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണം. ഭരണഘടനയെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം.