news

1. നരേന്ദ്ര മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. അമിത് ഷായാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. രാജ്നാഥ് സിംഗും നിധിന്‍ ഗഡ്കരിയും മോദിയെ പിന്‍താങ്ങി. തുടര്‍ന്ന് എന്‍.ഡി.എ നേതാവായും തിരഞ്ഞെടുത്തു. 2014ല്‍ ജനങ്ങള്‍ മോദിയെ പരീക്ഷിച്ചു. പരീക്ഷണം വിജയം എന്നു കണ്ട് ജനങ്ങള്‍ വീണ്ടും അവസരം നല്‍കി എന്നും അമിത് ഷായുടെ പ്രതികരണം. എന്‍.ഡി.എ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് മോദിയെ തിരഞ്ഞെടുത്തത്.
2. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഘടകകക്ഷികള്‍ക്കും നന്ദി പറഞ്ഞ് നരേന്ദ്രമോദി. ഒരു പുതിയ യാത്ര ഇവിടെ തുടങ്ങുക ആണ്. പുതിയ ഇന്തയയെ ഒന്നിച്ച് പടുതുയര്‍ത്തും. ഇന്ത്യയുടെ ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തി. മികച്ച വിജയം ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നു എന്നും നരേന്ദ്രമോദി. എന്‍.ഡി.എ ഘടകക്ഷികള്‍ മോദിയെ അഭിനന്ദിച്ചു. ആര്‍.ജെ.ഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍.ഡി.എ ലോകസഭ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷികള്‍ തുടങ്ങിയവര്‍ എന്‍.ഡി.എ യോഗത്തില്‍ പങ്കെടുത്തു.
3. പതിനേഴാം ലോക്സഭയില്‍ എന്‍.ഡി.എക്ക് ഉള്ളത് 349 അംഗങ്ങളാണ്. ഇതില്‍ 303 പേരും ബി.ജെ.പി എം.പിമാരാണ്. ഈ മാസം 30നാണ് രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ധനമന്ത്രിയായി അരുണ്‍ ജയ്റ്റ്ലിക്ക് പകരം പിയൂഷ് ഗോയല്‍ എത്തിയേക്കും. അനാരോഗ്യം കാരണം വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മന്ത്രിസഭയില്‍ ഉണ്ടാകില്ല എന്ന് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേത് ആയിരിക്കും. രാജ്നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിംഗ് തൊമര്‍, പ്രകാശ് ജാവേദ്ക്കര്‍ എന്നിവരും പുതിയ മന്ത്രിസഭയിലുണ്ടാകും. സഖ്യ കക്ഷികളില്‍ നിന്ന് ശിവസേനക്കും ജെ.ഡി.യുവിനും കേന്ദ്രമന്ത്രി പദം കിട്ടിയേക്കും എന്നും സൂചന. പുതിയ നേതാക്കളെ ബി.ജെ.പിയുടെ നേതൃനിരയില്‍ എത്തിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമം.
4. ലോക്സഭ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയ്ക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച രാഹുലിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. പ്രതിസന്ധി ഘട്ടത്തിലെ രാഹുലിന്റെ നേതൃത്വം അനിവാര്യമെന്ന് വിലയിരുത്തല്‍. സംഘടനയില്‍ സമൂല മാറ്റത്തിന് യോഗം രാഹുലിനെ ചുമതലപ്പെടുത്തി. ക്രിയാത്മക പ്രതിപക്ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. തീരുമാനം എടുത്തത് പാര്‍ട്ടി ഒറ്റക്കെട്ടായി.


5. പരാജയം കോണ്‍ഗ്രസ് അംഗീകരിക്കുന്നു. തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും തിരിച്ച് വരുമെന്നും പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കള്‍. നേതൃത്വത്തിന് ഏറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തക സമിതിയിലാണ് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്.
6. തോല്‍വി വിശദമായി പരിശോധിക്കുമെന്ന് എ.കെ ആന്റണി. രാഹുലിന്റെ രാജി ഒന്നിനും പരിഹാമല്ലെന്നും നേതാക്കള്‍. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ ഏകപക്ഷീയമായി തീരുമാനം എടുത്തിട്ടില്ലെന്നും എല്ലാ തീരുമാനങ്ങളും മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് എടുത്തതെന്നും നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ചൂണ്ടിക്കാട്ടി.
7. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സുരക്ഷ ഉറപ്പുവരുത്താന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം. നടപടി, പുതിയ അദ്ധ്യയനവര്‍ഷം തുടങ്ങുന്നതിന് ഒരാഴ്ചമാത്രം അവശേഷിക്കേ. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം.
8. സ്‌കൂള്‍ വാഹനങ്ങളും രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ച് കൊണ്ട് പോകുന്നതോ മറ്റ് തരത്തിലുളള നിയമലംഘനം നടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് നിയമനടപടി കൈക്കൊള്ളണം എന്നും ബെഹ്റ.
9. സീറോ മലബാര്‍ സഭയിലെ വ്യാജ രേഖ കേസില്‍ വൈദികര്‍ക്ക് ആശ്വാസം. വൈദികര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് ജില്ലാ സെഷന്‍സ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഫാദര്‍ ടോണി കല്ലൂക്കാരന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി. ഫാദര്‍ പോള്‍ തേലക്കാടിനെയും ഫാദര്‍ ടോണി കല്ലൂക്കാരനെയും അറസ്റ്റ് ചെയ്യുന്നതാണ് കോടതി തടഞ്ഞത്. കേസില്‍ റിമാന്‍ഡില്‍ ഉള്ള പ്രതി ആദിത്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും 27 ലേക്ക് മാറ്റി. അതിനിടെ, വ്യാജരേഖ വിവാദത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭിന്നത രൂക്ഷം.
10. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും പൊലീസിനെയും വിമര്‍ശിച്ച് അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും. അതിരൂപതയുടെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ. പോള്‍ തേലക്കാട്ടിനെയും പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാത്താത് ആണ് വിമര്‍ശനത്തിന് കാരണം. ഇരുവരെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന വാക്ക് കര്‍ദ്ദിനാള്‍ പാലിച്ചില്ലെന്നും രേഖകള്‍ക്കു പിന്നില്‍ വൈദികര്‍ അല്ലെന്നും സര്‍ക്കുലറില്‍ പരാമര്‍ശം
11. ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതു പക്ഷത്തിന്റെ കനത്ത തോല്‍വിയില്‍ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷണപിള്ള. എല്‍.ഡി.എഫ് കണക്കുകൂട്ടല്‍ തെറ്റിച്ചത് ശബരിമലയെന്ന് ബാലകൃഷ്ണപിള്ള. ശബരിമലയിലെ ആചാരങ്ങളില്‍ വീഴ്ച വരുത്താതെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. സ്ത്രീ വോട്ടുകളിലൂടെ അത് പ്രതിഫലിച്ചു. ഇതര മതസ്ഥരെയും ശബരിമല സ്വാധീനിച്ചു. ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് ഇതിന് മുന്‍പ് നടന്നിട്ടില്ല.