ganesh-kumar-

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ കനത്ത പരാജയത്തിൽ ശബരിമല വിഷയവും കാരണമായെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. തിരഞ്ഞെടുപ്പ് ഫലത്തിൽ ശബരിമല വിഷയം പ്രതിഫലിച്ചു. ശബരിമലയിൽ എൻ.എസ്.എസിന്റെ നിലപാട് ശരിയായിരുന്നുവെന്നും ഇടതുപക്ഷത്തിന് അക്കാര്യത്തിൽ തെറ്റുപറ്റിയെന്നും ഗണേഷ് കുമാർ പറഞ്ഞു. അതിൽ നിന്ന് ഓടിയൊളിച്ചിട്ട് കാര്യമില്ല. തിരുത്താൻ പറ്റുമോയെന്നാണ് ആലോചിക്കേണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു.

മതന്യൂന പക്ഷങ്ങൾ മോദിക്കെതിരെ പ്രതികരിച്ചത് കോൺഗ്രസിന് വോട്ടായി മാറി. രാഹുൽ ഗാന്ധി അധികാരത്തിൽ വരുമെന്ന് ജനങ്ങൾ വിശ്വസിച്ചതാണ് അതിന് കാരണമായത്. ജാതിയും മതവുമാണ് തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമായത്. രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പാണ് കേരളത്തിൽ നടന്നതെന്നത് അങ്ങേയറ്റം ദുഃഖകരമാണ്. രാഷ്ട്രീയക്കാരായ വോട്ടർമാരുടെ എണ്ണം കൂടുകയാണെന്നതും പഠിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.