ഗോണ്ട: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന ദിവസം ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട് ഉത്തർപ്രദേശിലെ മുസ്ലിം കുടുംബം. മോദി തരംഗത്തിൽ എൻ.ഡി.എ 354 സീറ്റുകൾ നേടി അധികാരത്തിലെത്താനിരിക്കെയാണ് യു.പിയിൽ നിന്നുള്ള ഈ വാർത്ത. .
ഇത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം. വോട്ടെണ്ണൽ ദിവസമായ മേയ് 23നാണ് മെനാജ് ബീഗത്തിന് ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച സന്തോഷവാർത്ത അറിയിക്കാൻ ദുബായിലുള്ള ഭർത്താവിനെ ഫോൺ വിളിച്ചതായി മെനാജ് ബീഗം പറഞ്ഞു. നരേന്ദ്ര മോദി ജയിച്ചുവോ എന്നാണ് ഫോണിൽ ഭർത്താവ് ചോദിച്ചതെന്ന് മെനാജ് പറയുന്നു. ഇതോടെയാണ് കുഞ്ഞിന് നരേന്ദ്ര മോദി എന്ന പേരുനൽകാൻ തീരുമാനിച്ചതെന്ന് മെനാജ് വ്യക്തമാക്കി.
മോദിയെ പോലെ തന്റെ മകനും നല്ല കാര്യങ്ങൾ ചെയ്യണമെന്നും ജീവിതത്തിൽ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മെനജ് ബീഗം പറയുന്നു.