gayle

ങ്ങളുടെ പ്രതാപകാലത്തേക്കുള്ള തിരിച്ച് പോക്കാണ് വെസ്റ്രിൻഡീസ് ക്രിക്കറ്റ് ടീം ലക്ഷ്യം വയ്ക്കുന്നത്. അവസാന അങ്കത്തിനെത്തുന്ന ക്രിസ് ഗെയ്ൽ, വെടിക്കെട്ടാശാൻ ആന്ദ്രേ റസ്സൽ, വമ്പനടിക്കാരായ കാർലോസ് ബ്രാത്ത്‌വെയ്റ്റ്, ഷിറോൺ ഹെറ്റ്മേയർ, നിക്കോളാസ് പൂരൻ തുടങ്ങി വമ്പൻ സ്ഫോടന ശേഷിയുമുള്ളവരുടെ സംഘമാണ് ജാസൺ ഹോൾഡറുടെ നേതൃത്വത്തിലുള്ള വിൻഡീസ് ടീം. ഐ.പി.എല്ലിൽ തിളങ്ങിയ കീറോൺ പൊള്ളാഡിനെയും പരിചയ സമ്പന്നനായ ഡ്വെയിൻ ബ്രാവോയേയും റിസർവ് ടീമിലുൾപ്പെടുത്തിയ വിൻഡീസ് ഇംഗ്ലണ്ടിൽ അദ്ഭുതങ്ങൾ പുറത്തെടുത്തേക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഏകദിനത്തിലെ ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞിടെ നടന്ന പരമ്പരയിൽ പുറത്തെടുത്ത് വിസ്മയ പ്രകടനം വിൻഡീസിന്റെ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്. ടീമിലേക്ക് തിരിച്ചെത്തിയ ക്രിസ് ഗെയിലിന്റെ സിക്സറുകളുടെ ചിറകിലേറിയാണ് ഇംഗ്ലണ്ടിനെതിരെ വിൻഡീസ് നിറഞ്ഞാടിയത്. ക്രിക്കറ്റ് ബോർഡും കളിക്കാരും തമ്മിലുള്ള തർക്കങ്ങളെയും കലഹഹങ്ങളെയും തുടർന്ന് തകർച്ചയിലേക്ക് വീണ് കൊണ്ടിരിക്കുകയായിരുന്ന വിൻഡീസ് ടീമിന്റെ തിരിച്ചുവരവാണ് ലോകകപ്പിലൂടെ അവരുടെ ആരാധകർ പ്രതീക്ഷിക്കുന്നത്.

എല്ലാവർക്കും ഇഷ്ടമാണിവരെ

ക്രിക്കറ്ര് മൈതാനത്തെ ഏറ്രവും വലിയ എന്റർടൈമെന്റാണ് വെസ്റ്റിൻഡീസ് ടീം. വിക്കറ്റുകളും സിക്സുകളും വിജയങ്ങളുമെല്ലാം അവർ മതിമറന്ന് ആഘോഷിക്കും. എന്തിന് തോൽവി പോലും അവർ ആഘോഷമാക്കി കളയും. അതിനാൽ തന്നെ ലോകകത്തെമ്പാടും അവർക്ക് നിരവധി ആരാധകരുണ്ട്. അസാധ്യമായതിനെ സാധ്യമാക്കാൻ കഴിയുന്നവരാണ് തങ്ങളെന്ന് നിരവധി തവണ അവർ തെളിയിച്ചിട്ടുണ്ട്. സമീപകാലത്ത് രണ്ട് ട്വന്റി-20 ലോകകിരീടങ്ങൾ സ്വന്തമാക്കിയത് ക്രിക്കറ്റ് ബോർഡുമായുള്ള അസ്വാരസങ്ങൾക്കിടയിലാണ്. അതിൽ തന്നെ ഇംഗ്ലണ്ടിനെതിരെ അവസാന ഓവറിൽ സ്റ്റോക്സിനെ തുടർച്ചയായി നാല് സിക്സിന് പറത്തി കാർലോസ് ബ്രാത്ത് വൈറ്റ് വിൻഡീസിന് കിരീടം നേടിക്കൊടുത്തത് ഇപ്പോഴും അദ്ഭുതമാണ്.

വെടിക്കെട്ട് താരങ്ങളും സമചിത്തതയോടെ കളിക്കുന്നവരും ഉൾപ്പെടുന്ന ബാറ്രിംഗ് തന്നെയാണ് വിൻഡീസിന്റെ മുഖ്യ കരുത്ത്. മുപ്പത്തൊമ്പതാം വയസിലും തന്റെ പ്രതിഭയ്ക്ക് മാറ്റ് കൂടിക്കൊണ്ടിരിക്കുകയാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന ഗെയ്ൽ നയിക്കുന്ന ബാറ്റിംഗ് നിര കടലാസിൽ ലോകകപ്പിലെ തന്നെ ഏറ്രവും ശക്തമായതാണ്.

അതേസമയം ബൗളിംഗ് പഴയപ്രതാപത്തിന്റെ അടുത്തെങ്ങുമല്ലെന്നതാണ് അവരുടെ പ്രധാന തലവേദന. പേസ് ബൗളിംഗിനെയാണ് വിൻഡീസ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ പഴയതിന്റെ പകുതി മൂർച്ച അതിനില്ലെന്നതാണ് സത്യം. ഫീൽഡിംഗിലെ അലസതയും

ഒരുകുറവാണ്.

ടീം

ജേസൺ ഹോൾഡർ, ആന്ദ്രെ റസ്സൽ, ആഷ്‌ലി നഴ്‌സ്, കാർലോസ് ബ്രാത്ത്‌വെയ്റ്റ്, ക്രിസ് ഗെയ്‍ൽ, ഡാരൻ ബ്രാവോ, എവിൻ ലൂയിസ്,ഫാബിയൻ അലൻ, കെമർ റോച്ച്, നിക്കോളാസ് പൂരൻ, ഒഷെയ്ൻ തോമസ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ),ഷാനൺ ‍ഗബ്രിയേൽ,ഷെൽഡൻ കോട്രൽ,ഷിറോൺ ഹെറ്റ്മെയർ

2 ഏകദിന ലോകകിരീടങ്ങൾ വെസ്റ്റിൻഡീസ് സ്വന്തമാക്കിയിട്ടുണ്ട്. 1975, 1979 വർഷങ്ങളിൽ. ലോകകപ്പ് ആദ്യമായി സ്വന്തമാക്കിയവരാണ് കരീബിയൻസ്. 2012ലും 2016ലും അവർ ട്വന്റി-20 ലോകകപ്പിലും ചാമ്പ്യൻമാരായി

36 വർഷം മുമ്പ് ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് മുന്നിൽ കൈവിട്ട ഏകദിന ലോകകപ്പ് കിരീടം തിരികെപ്പിടിക്കാനാണ് ഇത്തവണ ജാസൺ ഹോൾഡറുടെ നേതൃത്വത്തിൽ വിൻഡീസ് എത്തിയിരിക്കുന്നത്.


30 മാസത്തോളം ഏകദിനത്തിൽ നിന്ന് വിട്ടു നിന്ന ശേഷമാണ് ഗെയ്ൽ വിൻഡീസിന്റെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയത്.