mobile-

മീററ്റ്: മൊബൈൽ ഫോൺ ചാർജറിന്റെ അറ്റം വായിലെടുത്ത് വച്ച രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മൊബൈൽ ഫോൺ ചാർജ് ചെയ്ത ശേഷം സ്വിച്ച് ഓഫാക്കാതെ ചാർജറിന്റെ വയർ അശ്രദ്ധയോടെ ഇട്ടതാണ് അപകടകാരണമായത്. ഇതറിയാതെ കുഞ്ഞ് ചാർജർ വയറിന്റെ അറ്റം വായിലെടുത്തുവയ്ക്കുകയായിരുന്നു. ഷോവർ എന്നു പേരുള്ള കുഞ്ഞാണ് ഷോക്കേറ്റ് മരിച്ചത്.

കുഞ്ഞിന്റെ അമ്മയായ റസിയ തന്റെ മാതാപിതാക്കളെ കാണാൻ കുഞ്ഞുമായി സ്വന്തം വീട്ടിൽ എത്തിയതായിരുന്നു. അമ്മ വീട്ടുജോലികൾ ചെയ്യുന്നതിനായി അകത്തേക്കുപോയ സമയത്താണ് കുഞ്ഞ് ആരും കാണാതെ വയറെടുത്ത് വായിൽ വച്ചത്.


കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടുകാരുടേതായി പൊലീസിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ കേസ് രജിസ്റ്റർചെയ്തിട്ടില്ലെന്ന് ജഗൻഗിരാബാദ് പൊലീസ് അറിയിച്ചു.