nafeesa

തൃപ്രയാർ: മാവോയിസ്റ്റ് നേതാവ് ഷൈന രൂപേഷിന്റെ മാതാവ് വലപ്പാട് പുതിയവീട്ടിൽ പരേതനായ അബ്ദുൾ സലാമിന്റെ ഭാര്യ നഫീസ (78) നിര്യാതയായി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ഏറെ നാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളും കടുത്ത ഹൃദ്രോഗവും മൂലം അവശയായിരുന്നു.

ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യം വഷളായതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ നടത്തിയ ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

ഷൈനയും രൂപേഷും ജയിലിലായതിനാൽ ഇവരുടെ മക്കളെ പരിപാലിച്ചിരുന്നത് നഫീസയായിരുന്നു. ആരോഗ്യവകുപ്പിൽ നഴ്സായിരുന്നു. മറ്റു മക്കൾ: അബ്ദുൾ റഷീദ്, അബ്ദുൾ അസീസ്.കബറടക്കം ഇന്ന് നാട്ടിക ജുമാ മസ്ജിദിൽ.