pm-modi

ന്യൂഡൽഹി: നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. അടുത്ത മന്ത്രിമാരുടെ പേരുകൾ നിർദേശിക്കാനും മോദിയോടു രാഷ്ട്രപതി ആവശ്യപ്പെട്ടു. തന്നെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറിയതായി കൂടിക്കാഴ്‌ചയ്‌ക്കുശേഷം നരേന്ദ്രമോദി പറഞ്ഞു.

നേരത്തെ സർക്കാരുണ്ടാക്കാൻ അവകാശനവാദമുന്നയിച്ച് ദേശീയ നേതാക്കൾ രാഷ്ട്രപതിയെ കണ്ടിരുന്നു. രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, സുഷമാ സ്വരാജ്, ഘടകകക്ഷി നേതാക്കളായ പ്രകാശ് സിങ് ബാദൽ, നിതീഷ് കുമാർ, റാം വിലാസ് പാസ്വാൻ, ഉദ്ധവ് താക്കറെ, കെ. പളനിസാമി തുടങ്ങിയവരാണ് രാംനാഥ് കോവിന്ദിനെ സന്ദർശിച്ചത്.

എൻ.ഡി.എ പാർലമെന്ററി പാ‌ർട്ടി യോഗം നരേന്ദ്രമോദിയെ ലോക്‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതായി അറിയിച്ചുകൊണ്ടുള്ള കത്ത് നേതാക്കൾ രാഷ്ട്രപതിക്കു കൈമാSറുകയും ചെയ്തു. എം.പിമാരുടെ പിന്തുണക്കത്തും ഇതോടൊപ്പം രാഷ്ട്രപതിക്കു കൈമാറി.