സോഷ്യൽ മീഡിയയിൽ സജീവസാന്നിദ്ധ്യമണ് മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ആരാധകർ സ്‌നേഹത്തോടെ ഐശ്വര്യയെ ഐഷു എന്നാണ് വിളിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട 2018ലെ ഇന്ത്യയിലെ ഏറ്റവും ‘ആകർഷണീയതയുള്ള വനിതകളുടെ പട്ടികയിൽ ഐശ്വര്യയുമുണ്ട്.
ഇപ്പോഴിതാ മുണ്ടുടുത്തുകൊണ്ട് നിൽക്കുന്ന തന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി ഐശ്വര്യ ചോദിക്കുന്നു ‘ഇതിൽ കൂടുതൽ എനിക്ക് ആകർഷണീതയ ഉള്ളവളാകാൻ കഴിയുമോ?’എന്ന്. 50 വനിതകൾ ഉളള പട്ടികയിൽ 48ാം സ്ഥാനത്താണ് ഐശ്വര്യ ലക്ഷ്മി. നടി മാളവിക മോഹനന് 39ാം സ്ഥാനമാണുളളത്. ഒാൺലൈൻ വോട്ടിംഗിലൂടെയാണ് വനിതകളെ തിരഞ്ഞെടുത്തത്. ആലിയയ്ക്ക് തൊട്ടുപിറകേ രണ്ടാം സ്ഥാനത്ത് മീനാക്ഷി ചൗധരിയാണ്. മൂന്നും നാലും സ്ഥാനങ്ങൾ ലഭിച്ചിരിക്കുന്നത് യഥാക്രമം കത്രീന കൈഫിനും ദീപിക പദുകോണിനുമാണ്.
തമിഴ് സിനിമകളിലും മലയാള സിനിമകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ചവച്ച നടി ഐശ്വര്യ രാജേഷും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സെക്സ് അപ്പീൽ, ടാലന്റ്, ആറ്റിറ്റ്യൂഡ് എന്നീ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് 'ടൈംസ് ഒാഫ് ഇന്ത്യ' സർവേ സംഘടിപ്പിച്ചത്.