തൃശൂർ: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെയുണ്ടായ കല്ലേറിലുണ്ടായ പരിക്കിന്റെ തുടർചികിത്സയ്ക്കായി ആലത്തൂരിന്റെ നിയുക്ത എം.പി. രമ്യ ഹരിദാസ് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെത്തി. കഴുത്തിലെയും കൈയിലെയും വേദന കുറയാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയത്.
ഇന്നലെ രാത്രി എട്ട് മണിയോടെ മെഡിക്കൽ കോളേജിലെത്തിയ രമ്യയെ എല്ല് രോഗ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. സുബ്രഹ്മണ്യന്റ നേതൃത്വത്തിലുള്ള ഡോക്ടർമാർ പരശോധിച്ചു. സ്‌കാനിംഗ് ഫലം ലഭിച്ച ശേഷം തുടർചികിത്സയ്ക്കായി എത്താൻ ആവശ്യപ്പെട്ടു. മരുന്ന് കുറിച്ച് നൽകിയിട്ടുണ്ട്. കൈയിൽ പൗച്ച് ധരിക്കാനും ഡോക്ടർമാർ നിർദേശിച്ചു..