കൊച്ചി: എറണാകുളം നെട്ടൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. നെട്ടൂർ സ്വദേശിനി ബിനിയെയാണ് ഭർത്താവ് ആന്റണി തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം ആന്റണി പനങ്ങാട് പൊലീസിന് മുന്നിൽ കീഴടങ്ങി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. മാരകായുധം ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കൊലപാതകം നടത്തിയ ശേഷം ആന്റണി തന്നെ പനങ്ങാട് പൊലീസ് സ്‌റ്റേഷനിലെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ബിനി മരിച്ചിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വിവാഹമോചനത്തിനായുള്ള കേസ് കുടുംബക്കോടതിയിൽ നിലനിൽക്കുന്നതിനിടെയാണ് കൊലപാതകം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.