muraleedharan-

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ രണ്ട് പര്യടനം കൂടി നടത്തിയിരുന്നെങ്കിൽ അവിടെയും യു.ഡി.എഫ് വിജയിക്കുമായിരുന്നെന്ന് വടകര മണ്ഡലത്തിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ പറഞ്ഞു. യു.ഡി.എഫ് വിജയിക്കാൻ പ്രധാന കാരണം പിണറായി വിജയനാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നും മുരളീധരൻ വ്യക്തമാക്കി. അതോടൊപ്പം സി.പി.എമ്മിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആഡ്വ.എ.എം ആരിഫ് 445970 വോട്ടുകളാണ് നേടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് 435496 വോട്ടുകളും ലഭിച്ചിരുന്നു.