കരമന: മകളുടെ വിവാഹത്തലേന്ന് പിതാവ് കുഴഞ്ഞു വീണ് മരിച്ചു. കരമന സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ വിഷ്ണുപ്രസാദാണ് മരിച്ചത്. ഇന്നാണ് കൊല്ലം പുത്തൻതുറ സ്വദേശിയായ ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ രാത്രി സംഘടിപ്പിച്ച ഗാനമേളയിൽ പാട്ടുപാടിക്കൊണ്ടിരിക്കവേയാണ് വിഷ്ണു പ്രസാദ് കുഴഞ്ഞ് വീണത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൈലന്റ് അറ്റാക്കായിരുന്നു. ചവറ പരിമഠം ക്ഷേത്രത്തിൽവച്ച് വിവാഹം നടത്താനായിരുന്നു മുന്പ് തീരുമാനിച്ചിരുന്നതെങ്കിലും മരണത്തെത്തുടർന്ന് വിവാഹം ഓഡിറ്റോറിയത്തിലേക്ക് മാറ്റി. വിഷ്ണു പ്രസാദിന് അഡീഷണൽ എസ്.ഐ ആയിട്ട് പ്രമോഷൻ ലഭിച്ചിട്ട് രണ്ട് മാസം ആയിട്ടേയുള്ലു. മൃതദേഹം മോച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നല്ലൊരു ഗായകൻ കൂടിയായിരുന്നു വിഷ്ണു പ്രസാദ്. മകളുടെ വിവാഹത്തലേന്ന് സന്തോഷത്തോടെ പാട്ടുപാടുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണു നനയ്ക്കുകയാണ്.
വീഡിയോ കാണാം...